കൊറോണ: ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2020

കൊറോണ: ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന ആരംഭിച്ചു

കൽപ്പറ്റ: കൊറോണ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ചെക്പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു.ബസുകൾ അടക്കം എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. വാഹനങ്ങളിലെത്തുന്ന യാത്രക്കാർക്ക് പനിയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതോടൊപ്പം യാത്രക്കാരുടെ വിവരങ്ങളും രേഖപ്പെടുത്തിയശേഷമാണ് പോകാൻ അനുവദിക്കുന്നത്. രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് വരുന്നവർ, കുടുതൽ യാത്ര ചെയ്യുന്നവർ എന്നിവരോട് ആരോഗ്യ വകുപ്പിനെ ബന്ധപ്പെടാനും ആവശ്യപ്പെടുന്നുണ്ട്. കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച പശ്ചാത്തലത്തിൽ അവിടെയുള്ള വിദ്യാർഥികളെ നാട്ടിൽ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി. വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വിദ്യാർഥികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ നിരീക്ഷണത്തിൽ കഴിയണം. ശരീരോഷ്മാവ് അളക്കുന്ന തെർമൽ സ്കാനർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ നിരീക്ഷിക്കുകയും ബോധവത്കരണം നൽകുകയും ചെയ്യും. ഇതിന് പുറമെ ബി.പി. അപ്പാരറ്റസ്, ആവശ്യമെങ്കിൽ പ്രധാന ചെക്പോസ്റ്റുകളിൽ ആംബുലൻസ് എന്നിവയും സജ്ജമാക്കും. കർണാടകയുമായി അതിർത്തി പങ്കിടുന്ന മുത്തങ്ങയ്ക്ക് സമീപം മൂലഹള്ളയിൽ കർണാടക ആരോഗ്യവകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്. ജില്ലയിലെ ആരോഗ്യവകുപ്പിന്റെ പരിശോധന മുത്തങ്ങയിലും തുടങ്ങി. Content Highlights:Coronavirus : inspection has begun in check posts


from mathrubhumi.latestnews.rssfeed https://ift.tt/2Qe8Rze
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages