കൊറോണ ബാധിച്ച് മരിച്ചയാളെ പരിചരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി തൃശൂരില്‍ ഐസോലേഷനില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2020

കൊറോണ ബാധിച്ച് മരിച്ചയാളെ പരിചരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി തൃശൂരില്‍ ഐസോലേഷനില്‍

തൃശൂർ: കർണാടകയിലെ കൽബുർഗിയിൽ കൊറോണ ബാധിച്ച് മരിച്ചയാളുമായി അടുത്തിടപഴകിയെ മെഡിക്കൽ വിദ്യാർഥിയെ തൃശൂരിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൽബുർഗിയിൽ കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന 11 വിദ്യാർഥിനികളാണ് ഇന്നലെ തൃശൂരിലെത്തിയത്. രണ്ട് പേർ പാലക്കാടിറങ്ങി. ഇതിലൊരാൾക്ക് പനി ലക്ഷണം കണ്ടതിനെ തുടർന്നാണ്ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധ സംശയിച്ച് ചികിത്സയിലുണ്ടായിരുന്നവരിൽ ശനിയാഴ്ച ലഭിച്ച 25 പേരുടെ ഫലവും നെഗറ്റീവ് ആണ്.23 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്. 1822 പേരാണ് ആകെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 60 പേർ വിവിധ ആശുപത്രികളിലുണ്ട്. 24-പേരെ ആശുപത്രികളിൽ നിന്ന് വിട്ടയച്ചു. തൃശൂരിൽ കൊറോണ ബാധിച്ചയാളുടെ ഏറ്റവും അടുത്ത രണ്ട് ബന്ധുക്കൾ ഐസോലേഷൻ വാർഡിലുണ്ട്. ഇതിൽ രണ്ട് വയസ്സുള്ള കുട്ടിയുമുണ്ട്. ഇവരുടെ സാമ്പിൾ പരിശോധനഫലം ഇന്ന് ലഭിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2vr2fGu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages