തിരുവനന്തപുരം: ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണം നിർദേശിക്കപ്പെട്ടവർ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താൽ ക്രിമിനൽക്കേസ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേയും പോലീസ് നടപടിയെടുക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദേശങ്ങളും ഇറക്കി. അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങൾ തിടുക്കം കാണിക്കുന്നത് നിരുത്സാഹപ്പെടുത്തും. കടകളിൽ ഇത്തരം തിരക്കുണ്ടായാൽ ഉടമസ്ഥർ ഉടൻ പോലീസിൽ വിവരമറിയിക്കണം. പാർക്കുകൾ, ബീച്ചുകൾ, മാളുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ജനം ഒത്തുകൂടുന്നത് ഒഴിവാക്കാൻ പോലീസ് പട്രോളിങ് ശക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2WBh2t6
via
IFTTT
No comments:
Post a Comment