കൊറോണപ്പേടിയില്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വൈകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 22, 2020

കൊറോണപ്പേടിയില്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വൈകും

തിരുവനന്തപുരം : ജൂറിനിയമനം വൈകിയതും കൊറോണഭീതിയും സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വൈകിപ്പിക്കും. സാധാരണ മാർച്ചിനകം അവാർഡ് പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, ഇത്തവണ ജൂറി ചെയർമാനെയും അംഗങ്ങളെയും തീരുമാനിക്കുന്നത് വൈകി. കൊറോണയും വന്നതോടെ അവാർഡ് നിർണയം എന്നുതുടങ്ങാനാകുമെന്ന് ചലച്ചിത്ര അക്കാദമിക്കും പറയാനാകുന്നില്ല. ശ്രീകുമാരൻ തമ്പി പിന്മാറിയതിനെത്തുടർന്ന് മുതിർന്ന ഛായാഗ്രാഹകൻ മധു അമ്പാട്ടിനെ ജൂറി അധ്യക്ഷനാക്കും. സലിം അഹമ്മദ്, എബ്രിഡ് ഷൈൻ (സംവിധായകർ), വിപിൻ മോഹൻ (ക്യാമറ, സംവിധായകൻ), ടി.ഡി.രാമകൃഷ്ണൻ (എഴുത്തുകാരൻ ), ബേണി (സംഗീതം), അർച്ചന (നടി), ഭൂമിനാഥ് (എഡിറ്റിങ്), രാധാകൃഷ്ണൻ (ശബ്ദം), ചലച്ചിത്ര അക്കാദമി സെക്രട്ടറി എന്നിവരായിരിക്കും അംഗങ്ങൾ. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ സെക്രട്ടറിയായി അജോയ് ചന്ദ്രൻ തിങ്കളാഴ്ച ചുമതലയേറ്റേക്കും. കൊറോണഭീതിയിൽ മാർച്ച് 31 വരെ സർക്കാരിന്റെ വിലക്കുള്ളതിനാൽ അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് ഒരു ജോലിയും ഈ സമയത്ത് നടക്കില്ല. സ്ഥിതി തുടരുകയാണെങ്കിൽ ഏപ്രിലിലും പൂർത്തിയാക്കാനാകുമോ എന്ന ആശങ്കയുമുണ്ട്. 119 സിനിമകളാണ് ഇത്തവണ മത്സരിക്കുന്നത്. ഇത്രയും സിനിമകൾ കണ്ട് വിലയിരുത്താൻതന്നെ കുറഞ്ഞത് 20 ദിവസമെടുക്കും. മിക്കവാറും ഏപ്രിൽ കഴിഞ്ഞേ അവാർഡ് പ്രഖ്യാപിക്കാനിടയുള്ളൂ. നടന്മാരായ ഇന്ദ്രൻസ്, പ്രേംകുമാർ എന്നിവരുൾപ്പെടെ അഞ്ചുപേരെ ചേർത്ത് ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ ദിവസങ്ങൾക്കുമുമ്പ് പുനഃസംഘടിപ്പിച്ചിരുന്നു. എന്നാൽ, ഇന്ദ്രൻസ് അഭിനയിച്ച ചിത്രങ്ങൾ മത്സരത്തിനുള്ളതിനാൽ അദ്ദേഹം പിന്മാറി. ഗാനരചന നിർവഹിച്ച രണ്ടുസിനിമകൾ ഉള്ളതിനാലാണ് ശ്രീകുമാരൻ തമ്പിയും പിന്മാറിയത്. നടി മഞ്ജുവാര്യരും പ്രേംകുമാറും ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ ജനറൽ കൗൺസിലിൽ തുടരും. Content Highlights :corona virus state film awards announcement date delays


from mathrubhumi.latestnews.rssfeed https://ift.tt/2xjndHE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages