തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും ഭക്തരെ പ്രവേശിപ്പിക്കില്ലെങ്കിലും പൂജകൾ നടക്കുമെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ് ക്ഷേത്രങ്ങളിലും സ്പെഷ്യൽ ഗ്രേഡ് ക്ഷേത്രങ്ങളിലും മാർച്ച് 31 വരെ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിജാഗ്രത വേണമെന്നുള്ളതിനാലാണ് ദേവസ്വം ബോർഡിന്റെ 1250 ക്ഷേത്രങ്ങളിലേക്കും കഴിഞ്ഞ ദിവസത്തെ തീരുമാനം ബാധകമാക്കിയതെന്ന് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. 29 ന് ഉത്സവം ആരംഭിക്കുന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചടങ്ങുകളും പൂജകളും മാത്രമേ ഉണ്ടാകൂ. ഇവിടെയും തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. മറ്റ് നിർദേശങ്ങൾ ക്ഷേത്രങ്ങൾ രാവിലെ ആറു മുതൽ 10 വരേയും വൈകീട്ട് 5.30 മുതൽ 7.30 വരെയും മാത്രമേ തുറക്കൂ. ഈ സമയം പൂജകൾ ക്രമീകരിക്കും. ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കരുത്. ഉത്സവങ്ങൾ ക്ഷേത്രത്തിനുള്ളിൽ ഒതുക്കി ചടങ്ങ് മാത്രമാക്കണം മുൻകൂട്ടി ബുക്കുചെയ്ത വഴിപാടുകൾ സൗകര്യപ്രദമായി പുനഃക്രമീകരിക്കും. 31 വരെ ശനിയാഴ്ചകളിൽ ജീവനക്കാർക്ക് അവധി. ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർമാർ, എ.ഒ.മാർ എന്നിവർ ഒഴികെ അസിസ്റ്റന്റ് കമ്മിഷണർമാർ, അസി. എൻജിനീയർ മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തിയാൽ മതി. മുഴുവൻ ക്ഷേത്ര ജീവനക്കാർക്കും കൈയുറയും മാസ്കും നൽകും. എല്ലാ ക്ഷേത്രങ്ങളിലും ഹാൻഡ് സാനിെറ്റെസർ. അന്നദാനം, ബലിതർപ്പണം എന്നിവയും നിർത്തി ബോർഡിന്റെ ഓഡിറ്റോറിയങ്ങളും കല്യാണമണ്ഡപങ്ങളും വിവാഹാവശ്യത്തിന് ബുക്ക് ചെയ്യുകയും വിവാഹം മാറ്റേണ്ടിവരികയും ചെയ്തവർക്ക് ബുക്കിങ് തുക തിരിച്ചു നൽകും. Content Highlights: Poojas will performed in temples says Devaswom Board
from mathrubhumi.latestnews.rssfeed https://ift.tt/3adQORv
via
IFTTT
No comments:
Post a Comment