ലോകം മുഴുവന്‍ കോവിഡ് 19 ഭീതി വിതയ്ക്കുമ്പോള്‍ ഒരു കാസര്‍കോട്ടുകരാനെ കുറിച്ചുള്ള വിവരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച. വിദേശത്തുനിന്ന് എത്തുന്ന പലരും ഇദ്ദേഹത്തെ ഉദാഹരണമാക്കണം എന്നാണ് പറയപ്പെടുന്നത്. സ്വന്തം ജീവന്‍ പോലെ നാട്ടുകാരുടെയും വീട്ടുകാരുടെയും ജീവനും വില കല്‍പ്പിക്കുകയാണ് ഇദ്ദേഹം ചെയ്തത്. ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി കാട്ടിയ ജാഗ്രതയാണ് ലോകത്തിന് തന്നെ മാതൃകയാവുന്നത്.
വിദേശത്ത് നിന്നും നാട്ടില്‍ എത്തിയ ശേഷം വീട്ടില്‍ കയറാതെ വീടിന് പുറത്തുള്ള ഷെഡിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്ന് ഇറങ്ങിയ ശേഷം ഇദ്ദേഹം ആംബുലന്‍സ് വിളിച്ച് കാസര്‍കോട് എത്തി. തുടര്‍ന്ന് വീട്ടില്‍ കയറാതെ ഷെഡില്‍ കഴിഞ്ഞ വരികയായിരുന്നു. ഭക്ഷണം കഴിക്കുന്ന പാത്രവും ശുചിമുറിയും അടക്കം ഇദ്ദേഹം പ്രത്യേകം ഉപയോഗിച്ച് വരികയായിരുന്നു.
കുറിപ്പ് ഇങ്ങനെ;
ഇതും കാസര്‍കോട് കാരന്‍ തന്നെ*
ഇന്നലെ കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ കോവിഡ് 19 സ്ഥിതികരിച്ച യുവാവ് ചെയ്ത മുന്‍ കരുതല്‍ നടപടിയും ദീര്‍ഘ ദൃഷ്ടിയും ഏവരെയും അമ്പരിപ്പിക്കുന്നതാണ്.
യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ് നാട്ടിലേക്ക് വരാന്‍ ശ്രമിച്ചത് . ടിക്കറ്റ് ലഭിച്ചത് തിരുവനന്തപു രത്തേക്കും . ഫോറം ഫില്‍ ചെയ്ത് പോകാന്‍ പറഞ്ഞ അധികൃതരോട് നിര്‍ബന്ധിച്ച് തൊണ്ടയില്‍ നിന്നുള്ള സ്വാബ് ടെസ്റ്റ് ചെയ്യിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ' ആംബുലന്‍സില്‍ യാത്ര . ആംബുലന്‍സിന്18000 രൂപ നല്‍കി.'
വീട്ടല്‍ കയറാതെ വീടിന് പുറത്ത് ഷെഡില്‍ നേരെ .
താമസമാക്കി .വിടിന് പുറത്തുള്ള ടോയ് ലറ്റ് സ്വന്തമായി ഉപയോഗിച്ചു. വിട്ടുകാരെ അതുപയോഗിക്കുന്നത് തടഞ്ഞു . ഭക്ഷണം കഴിക്കുന്ന പാത്രം വീട്ടുകാരെ കൊണ്ട് തൊടാന്‍ സമ്മതിച്ചില്ല . സ്വയം കഴുകി വൃത്തിയാക്കി. ഭക്ഷണം ദൂരെ വെച്ച പാത്രത്തില്‍ ഇട്ടു നല്‍കി. സ്വന്തമായി മാസ്‌കും ഗ്ലൗസും ഉണ്ടായാരുന്നതിനാല്‍ നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍ മാസ്‌കുമായി വന്നപ്പോള്‍ അവരുടെ നന്മയോര്‍ത്ത് മാസ്‌ക് കയ്യിലുണ്ടെന്ന് പറഞ്ഞ് ദൂരെ നിന്ന് തിരിച്ചയച്ചു. ഇന്നലെ ഈ വ്യക്തിക്ക് കോവിഡ്. സ്ഥിതികരിച്ചപ്പോള്‍ അധികൃതര്‍ക്ക് റൂട്ട് മാപ്പ് നല്‍കി അവരുടെ സഹായത്തോടെ നേരെ കാഞ്ഞങ്ങാട് ജില്ലാ ആശു പ ത്രിയിലേക്ക്
ഈ സുഹൃത്തിന് പ്രൈമറി കോംണ്ടാക്ട് ആരുമില്ല.റൂട്ടമാപ്പില്‍ ഒന്നും പറയാനില്ല.
അഭിമാനിക്കേണ്ടിയിരിക്കുന്നു ' ഈ കാസര്‍കോട് കാരനെ യോര്‍ത്ത്.
from mangalam.com https://ift.tt/2Ub37Zk
via IFTTT
No comments:
Post a Comment