തിങ്കളാഴ്ച മാത്രം 99 പുതിയ കൊറോണാ ബാധിതര്‍ ; രണ്ടു മരണം കൂടി, രാജ്യത്ത് കോവിഡിന്റെ പിടിയില്‍ പെട്ടവരുടെ എണ്ണം 500 ലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 23, 2020

തിങ്കളാഴ്ച മാത്രം 99 പുതിയ കൊറോണാ ബാധിതര്‍ ; രണ്ടു മരണം കൂടി, രാജ്യത്ത് കോവിഡിന്റെ പിടിയില്‍ പെട്ടവരുടെ എണ്ണം 500 ലേക്ക്

ന്യൂഡല്‍ഹി: കൊറോണയുടെ കാര്യത്തില്‍ 24 മണിക്കൂറിലെ രോഗബാധിതരുടെ എണ്ണത്തില്‍ പുതിയ റെക്കോഡ് ഇട്ടുകൊണ്ട് തിങ്കളാഴ്ച മാത്രം പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 99 പേര്‍ക്ക്. ഇതോടെ രാജ്യത്ത് കൊറോണാ ബാധിതരുടെ എണ്ണം 500 ലേക്ക് നീളുകയാണ്. ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ദിവസം തന്നെ രണ്ടു പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം ഒമ്പതായി. രോഗബാധിതരുടെ എണ്ണം 500 ലേക്ക് കുതിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി രോഗം ബാധിച്ചവരുടെ എണ്ണം 498 ആയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ദിവസം കൊണ്ട് 246 കേസുകളാണ് പുതിയതായി ഉണ്ടായത്. അതേസമയം ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് 478 കേസുകളാണ്. ഇതില്‍ 40 എണ്ണം വിദേശികളാണ്. ഇതുവരെ 35 പേര്‍ രോഗം ഭേദമായി മടങ്ങി.

കോവിഡ് ബാധിച്ചുള്ള രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ്. പുതിയ രോഗികളുടെ കാര്യത്തില്‍ കേരളവും മഹാരാഷ്ട്രയും മുന്നില്‍ തന്നെയാണ്. കേരളത്തില്‍ ഇന്നലെ 28 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് 23 ആണ്. ഗുജറാത്തില്‍ 12 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിമാചല്‍ പ്രദേശില്‍ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതില്‍ ഒരു മരണവും ഉണ്ടായി. ബംഗാളില്‍ 55 കാരിയായ റെയില്‍വേ ജീവനക്കാരിയാണ് മരണത്തിന് കീഴടങ്ങിയത്.

മാര്‍ച്ച് 16 ന് ചുമയും പനിയുമായി കൊല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീയ്ക്ക് പിന്നീട് രോഗം കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇവര്‍ മരണത്തിന് കീഴടങ്ങി. ഹിമാചല്‍ പ്രദേശില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്കയില്‍ നിന്നും എത്തിയ സ്ത്രീയാണ് മരണമടഞ്ഞത്. ഹിമാചലില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസും ഇത് തന്നെയായിരുന്നു.



from mangalam.com https://ift.tt/2WzgiVA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages