''ഈ ഭൂമിയില്‍ എന്തുവേണമെങ്കിലും ജഗന് എന്നോട് ചോദിക്കാം'' സായികുമാര്‍; ''എനിക്കൊരു ഫെയ്‌സ് മാസ്‌ക് വാങ്ങിത്തരുമോ?'' എന്ന് മോഹന്‍ലാല്‍ ; ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാരും 'ട്രോളും' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 23, 2020

''ഈ ഭൂമിയില്‍ എന്തുവേണമെങ്കിലും ജഗന് എന്നോട് ചോദിക്കാം'' സായികുമാര്‍; ''എനിക്കൊരു ഫെയ്‌സ് മാസ്‌ക് വാങ്ങിത്തരുമോ?'' എന്ന് മോഹന്‍ലാല്‍ ; ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാരും 'ട്രോളും'

ആലപ്പുഴ: കോവിഡ്-19 പ്രതിരോധിക്കാനായി െകെ കഴുകേണ്ട രീതി വിശദമാക്കി കേരളാ പോലീസ് മീഡിയാ സെന്റര്‍ പുറത്തുവിട്ട പോലീസ് ഡാന്‍സ് വീഡിയോ രാജ്യാന്തരതലത്തില്‍ െവെറലായതോടെ മറ്റു സര്‍ക്കാര്‍ വകുപ്പുകളും ഈ െശെലി ഏറ്റെടുക്കുന്നു.

പെട്ടെന്നു മനസില്‍ പതിയുന്ന ട്രോളുകള്‍ ബോധവല്‍ക്കരണത്തിന് ഉപയോഗിക്കാനാണു തീരുമാനം. പോലീസ് മീഡിയാ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ സിനിമാപ്പാട്ടിന്റെ അകമ്പടിയോടെ ഒരുക്കിയ െകെകഴുകല്‍ വീഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റ് ചാര്‍ട്ടില്‍ മുന്നിലാണ്. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ഫെയ്‌സ്ബുക്ക് ഉള്‍െപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ബ്രേക്ക് ദി ചെയിന്‍ എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്‍ പേജുകളില്‍ ട്രോളുകള്‍ തന്നെയാണ് മുഖ്യം.

മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, മഞ്ജു വാര്യര്‍, ഹണി റോസ്, ഐശ്വര്യ, അനുശ്രീ തുടങ്ങിയവരുടെ സന്ദേശങ്ങള്‍ ഉള്‍പ്പെട്ട വീഡിയോയാണ് ഈ പേജിന്റെ െഹെെലെറ്റ്. പൊതുജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്ന നിരവധി ട്രോളുകളാണ് ഓരോ ദിവസവും പുറത്തുവിടുന്നത്. ഇത് തയാറാക്കാനും ആശയങ്ങള്‍ നല്‍കാനുമായി സാമൂഹിക സുരക്ഷാ മിഷനില്‍ പ്രത്യേക ടീം തന്നെയുണ്ട്. ആരോഗ്യവകുപ്പിന്റെയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ട്രോള്‍ കാമ്പയിനുകള്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തുന്നു. പി.ആര്‍.ഡി ജില്ലാ തലത്തില്‍ തന്നെ ട്രോളുകള്‍ ഒരുക്കിത്തുടങ്ങി.

ലക്ഷക്കണക്കിന് പേര്‍ പിന്തുടരുന്ന ട്രോള്‍ കൂട്ടായ്മകളും കോവിഡ് പ്രതിരോധ കാമ്പയിനില്‍ സജീവമാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ ശ്രദ്ധിക്കാതെ പോകുന്ന വിഷയങ്ങളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ജനതാ കര്‍ഫ്യൂവിന് തലേന്ന് കേരളക്കരയ്ക്ക് പരിചിതമായ ഉത്രാടപ്പാച്ചില്‍ പോലെ ഷോപ്പിങ് നടത്തിയ മലയാളിക്കു ''കൊറോണാശംസകള്‍'' പറയുന്ന െവെറസിന്റെ രൂപം ആലേഖനം ചെയ്ത ട്രോള്‍ എല്ലാവരെയും ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുന്നതു കൂടിയായി.

ആറാംതമ്പുരാന്‍ എന്ന സിനിമയിലെ ഡയലോഗുകള്‍ ആസ്പദമാക്കി ട്രോള്‍ ന്യൂപോര്‍ട്ട് എന്ന കൂട്ടായ്മ പുറത്തിറക്കിയ ട്രോള്‍ കേരളത്തിലെ മാസ്‌കിന്റെ രൂക്ഷമായ ക്ഷാമം വ്യക്തമാക്കുന്നതാണ്. ''ഈ ഭൂമിയില്‍ എന്തുവേണമെങ്കിലും ജഗന് എന്നോട് ചോദിക്കാം'' എന്ന് സായികുമാര്‍ കഥാപാത്രത്തിന്റെ ഓഫറിനു മറുപടിയായി മോഹന്‍ലാലിന്റെ ജഗന്നാഥന്‍ ചോദിക്കുന്നത് ഇത്രമാത്രം ''എനിക്കൊരു ഫെയ്‌സ് മാസ്‌ക് വാങ്ങിത്തരുമോ?''



from mangalam.com https://ift.tt/3dzirGW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages