കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 90 ആയി ; സംസ്ഥാനത്ത് ഇന്നുമുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 23, 2020

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 90 ആയി ; സംസ്ഥാനത്ത് ഇന്നുമുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: കോവിഡിനെ നേരിടാന്‍ മാര്‍ച്ച് 31 വരെ സംസ്ഥാനം മുഴുവന്‍ അടച്ചുപൂട്ടല്‍ (ലോക്ക്ഡൗണ്‍). ഇന്നലെ അര്‍ധരാത്രി നടപ്പായി. സര്‍ക്കാര്‍ ഒപ്പമല്ല, മുന്നിലുണ്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുടര്‍നടപടി 31 നുശേഷം തീരുമാനിക്കും.

അടച്ചുപൂട്ടലിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞകാര്യങ്ങള്‍:

* സംസ്ഥാനഅതിര്‍ത്തി അടയ്ക്കും.
* കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്, ഇല്ല, സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.
* ടാക്‌സി അനുവദിക്കും; ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം.
* അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതൊഴികെയുള്ള കടകള്‍ പാടില്ല; മെഡിക്കല്‍ ഷോപ്പ് തുറക്കും. കടകളുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ െവെകിട്ട് 5 വരെ.
* പെട്രോള്‍ പമ്പ്, പാചകവാതകവിതരണം മുടങ്ങില്ല,
* ആശുപത്രികള്‍ പ്രവര്‍ത്തിക്കും.
* ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചക്ക് രണ്ടുമണി വരെ.
* ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം പാടില്ല, പാഴ്‌സല്‍/ഹോം ഡെലിവറി ആവാം.
* ആരാധനാലയങ്ങളില്‍ ആര്‍ക്കും പ്രവേശനമില്ല
* വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് അടക്കമുള്ള
ടെലികോം സേവനങ്ങള്‍ മുടങ്ങില്ല
* ബാറുകള്‍ തുറക്കില്ല, ബിവറേജസ് ചില്ലറവില്‍പനശാല തുറക്കും.
* ജീവനക്കാരുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും
* മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണം
* കാസര്‍ഗോഡ് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്.
* മറ്റുജില്ലകളില്‍ ആളുകള്‍ പുറത്തിറങ്ങുന്നതിന് തടസമില്ല, ശാരീരിക അകലം പാലിക്കണം.
* ആള്‍ക്കൂട്ടം പാടില്ല, വേണ്ടിവന്നാല്‍ നിരോധനാജ്ഞ.
* വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം; ദിവസവേതനക്കാര്‍ക്കും വേണമെങ്കില്‍ ഭക്ഷണം എത്തിക്കും.
* നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമ നടപടി; ഇവരുടെ മൊെബെല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കും.
* കറന്‍സി നോട്ട്, നാണയങ്ങള്‍ അണുമുക്തമാക്കാന്‍ റിസര്‍വ് ബാങ്കിനോട് അഭ്യര്‍ഥിക്കും.
* െമെക്രോ ഫിനാന്‍സ്, സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ പണപ്പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തും
* വഴിയില്‍ കര്‍ശനപരിശോധന
* കടകളില്‍ ശാരീരിക അകലം പാലിക്കണം
* ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ വിദേശത്തുനിന്ന് നേരത്തേ വന്നവരും ജില്ലാഭരണകൂടത്തെ അറിയിക്കണം. മറ്റുള്ളവര്‍ക്കും വിവരമറിയിക്കാം.

ലോക്ക്ഡൗണ്‍: ഇളവ് ഇവയ്ക്കു മാത്രം

* സ്വകാര്യവാഹനങ്ങള്‍ അനുവദിക്കും.
* ആശുപത്രികളും മെഡിക്കല്‍ സ്‌റ്റോറുകളും.
* പോലീസ്, അഗ്നിശമനസേന, മാധ്യമങ്ങള്‍.
* പലചരക്കുകടകള്‍, റേഷന്‍ കടകള്‍, പെട്രോള്‍ പമ്പുകള്‍.
* മരുന്ന്, ഭക്ഷണം ഓണ്‍െലെന്‍ വ്യാപാരം.
* ജലം, െവെദ്യുതി, പാചകവാതകവിതരണം.
* ബാങ്കുകള്‍, എ.ടി.എമ്മുകള്‍.
* പാല്‍, കുട്ടികളുടെ പാല്‍പ്പൊടി തുടങ്ങിയവയുടെ വിപണനം.
* അവശ്യസേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍.

സംസ്ഥാനത്ത് ഇന്നലെമാത്രം 28 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ ദുബായില്‍നിന്നു വന്നവരാണ്. കാസര്‍ഗോഡ് 19, എറണാകുളം രണ്ട്, കണ്ണൂര്‍ അഞ്ച്, പത്തനംതിട്ട ഒന്ന്, തൃശൂര്‍ ഒന്ന് എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ബാധിച്ചവര്‍ 95 ആയി. നാലുപേര്‍ രോഗമുക്തരായിരുന്നു. സംസ്ഥാനത്താകെ നിരീക്ഷണത്തില്‍ 64,320 പേരുണ്ട്; 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രിയിലും. 122 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4,291 സാമ്പിള്‍ പരിശോധയ്ക്ക് അയച്ചതില്‍ 2987 പേര്‍ക്ക് രോഗമില്ല.



from mangalam.com https://ift.tt/2QES3S8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages