ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച അടച്ചുപൂട്ടല്‍ കേരളം ഉള്‍പ്പെടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ രാജ്യം സ്തംഭനാവസ്ഥയിലേക്ക്. രോഗം സ്ഥിരീകരിച്ച 22 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലാണു കേന്ദ്രം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, പല സംസ്ഥാനങ്ങളും പൂര്‍ണതോതില്‍ ഇതു നടപ്പാക്കുകയായിരുന്നു. ഡല്‍ഹി, ഝാര്‍ഖണ്ഡ്. പഞ്ചാബ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങള്‍ ജനതാ കര്‍ഫ്യു ദിനമായ ഞായറാഴ്ച രാത്രിതന്നെ അടച്ചുപൂട്ടി.
ഇന്നലെ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, പശ്ചിമബംഗാള്‍, ഛത്തിസ്ഗഡ്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ജമ്മു കശ്മീര്‍, ലഡാക്ക്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. 31 വരെ അടച്ചുപൂട്ടലിനാണു നിര്‍ദേശമെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തി ഏപ്രില്‍ പകുതിവരെ നീട്ടുന്നകാര്യം പിന്നീട് അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.
റെയില്‍വേയും മെട്രോയുമടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കി. അവശ്യസേവനമേഖലകള്‍ക്കു മാത്രമാണു പ്രവര്‍ത്തനാനുമതി. കേരളവും തെലങ്കാനയും ആന്ധ്രയും അതിര്‍ത്തികള്‍ അടച്ചു. ആന്ധ്ര സര്‍ക്കാര്‍ ദിവസവേതനക്കാര്‍ക്ക് 1000 രൂപ സഹായം പ്രഖ്യാപിച്ചു. തെലങ്കാനയില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കുടുബത്തിലെ ഒരാള്‍ക്കു മാത്രമാണ് അനുമതി. കര്‍ണാടകത്തില്‍ ഒന്‍പതു ജില്ലകള്‍ അടച്ചുപൂട്ടി. ബംഗളുരു നഗരത്തിലേക്കും പുറത്തേക്കും യാത്ര വിലക്കി. 1897-ലെ നിയമപ്രകാരമാണു രാജ്യത്ത് അടച്ചുപൂട്ടല്‍ നടപ്പാക്കുന്നത്.
രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം ഉത്തരവിട്ടു. ഇന്ന് അര്‍ധരാത്രി മുതല്‍ വിലക്ക് നിലവില്‍വരും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും 31 വരെ അടച്ചിടും. രാജ്യാന്തര വിമാന സര്‍വീസുകള്‍ നേരത്തേ റദ്ദാക്കിയിരുന്നു. കേന്ദ്രനിര്‍ദേശപ്രകാരം ഞായറാഴ്ച രാത്രിതന്നെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച ഡല്‍ഹിയില്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ സര്‍വീസും നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ആ നടപടി ഇന്നലെ രാവിലെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കൂടുതല്‍ സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെയാണു കേന്ദ്രം നിലപാട് തിരുത്തിയത്.
ലോക്ക്ഡൗണ്‍: ഇളവ് ഇവയ്ക്കു മാത്രം
* സ്വകാര്യവാഹനങ്ങള്‍ അനുവദിക്കും.
* ആശുപത്രികളും മെഡിക്കല്‍ സ്‌റ്റോറുകളും.
* പോലീസ്, അഗ്നിശമനസേന, മാധ്യമങ്ങള്‍.
* പലചരക്കുകടകള്‍, റേഷന്‍ കടകള്‍, പെട്രോള്‍ പമ്പുകള്‍.
* മരുന്ന്, ഭക്ഷണം ഓണ്‍െലെന്‍ വ്യാപാരം.
* ജലം, െവെദ്യുതി, പാചകവാതകവിതരണം.
* ബാങ്കുകള്‍, എ.ടി.എമ്മുകള്‍.
* പാല്‍, കുട്ടികളുടെ പാല്‍പ്പൊടി തുടങ്ങിയവയുടെ വിപണനം.
* അവശ്യസേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍.
from mangalam.com https://ift.tt/39dU8uH
via IFTTT
No comments:
Post a Comment