ന്യൂഡൽഹി : പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ഭാവിയിൽ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടുന്നതിന് സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതിക്ക് ലോക്സഭയുടെ അംഗീകാരം. ധനബില്ലിൽ ഉൾപ്പെടുത്താനായി ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ഭേദഗതിക്ക് ലോക്സഭ ശബ്ദവോട്ടോടെയാണ് അംഗീകാരം നൽകിയത്. ധനകാര്യചട്ടത്തിലെ എട്ടാം പട്ടിക ഭേദഗതി ചെയ്താണ് പുതിയ എക്സൈസ് തീരുവ നിരക്ക് പരിധി ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് ആവശ്യമുള്ള ഘട്ടങ്ങളിൽ പെട്രോളിന്റെ തീരുവ 18 രൂപ വരെയും ഡീസലിന്റെ നിരക്ക് 12 രൂപ വരെയും ഉയർത്താം. എന്നാൽ, ഈ പരിധി വർധന ഭാവിയിൽ നടപടി സ്വീകരിക്കുന്നതിനാണെന്നും ഇപ്പോഴത്തെ ആവശ്യത്തിനല്ലെന്നും പെട്രോളിയം മന്ത്രാലയവൃത്തങ്ങൾ പിന്നീട് വ്യക്തമാക്കി. 39000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്തുന്നതിനായി ഈ മാസം 14-ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്നുരൂപ വീതം വർധിപ്പിച്ചിരുന്നു. തിങ്കളാഴ്ച ലോക്സഭയിൽ ധനബിൽ പരിഗണിച്ചപ്പോൾ പ്രതിപക്ഷ ഭേദഗതികൾക്കൊന്നും അംഗീകാരം നൽകിയില്ല. സർക്കാർ കൊണ്ടുവന്ന ഭേദഗതികളെല്ലാം ശബ്ദവോട്ടോടെ അംഗീകരിച്ചു. ആദായനികുതി നിയമത്തിൽ 41 ഭേദഗതികളും 2002, 2016, 2018 എന്നീ വർഷങ്ങളിലെ ധനനിയമ ഭേദഗതി ഉൾപ്പെടുന്ന ഒരു ഭാഗവും ചേർന്ന ഭേദഗതികളാണ് ധനമന്ത്രി അവതരിപ്പിച്ചത്. Content Highlights:Finance Minister Nirmala Sitharaman moved an amendment to the Finance Bill
from mathrubhumi.latestnews.rssfeed https://ift.tt/3biomhB
via
IFTTT
No comments:
Post a Comment