യു.എസിൽ പട്ടാളമിറങ്ങി, ന്യൂയോർക്ക് നഗരം അടച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 23, 2020

യു.എസിൽ പട്ടാളമിറങ്ങി, ന്യൂയോർക്ക് നഗരം അടച്ചു

വാഷിങ്ടൺ/ന്യൂയോർക്ക്: വൈറസ് അതിവേഗം പടരുന്നതോടെ യു.എസിൽ മൂന്ന് പ്രധാനനഗരങ്ങളിൽ പട്ടാളത്തെ വിന്യസിച്ചു. തലസ്ഥാനമായ വാഷിങ്ടൺ, ന്യൂയോർക്ക്, കാലിഫോർണിയ എന്നിവിടങ്ങളിൽ ദേശീയ സുരക്ഷാ ഗാർഡുകളെ ഇറക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഉത്തരവിട്ടു. ഇതുവരെ 458 പേരാണ് യു.എസിൽ മരിച്ചത്. 35,000-ത്തിലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ ന്യൂയോർക്ക് നഗരം അനിശ്ചിതകാലത്തേക്ക് അടയ്ക്കുന്നതായി മേയർ ബിൽ ഡേ ബ്ലാസിയോ പറഞ്ഞു. ന്യൂയോർക്ക് യു.എസിന്റെ വൈറസ് വ്യാപനകേന്ദ്രമായിമാറിയ സാഹചര്യത്തിലാണിത്. പത്തുദിവസത്തിനുള്ളിൽ നഗരത്തിലെ വെന്റിലേറ്ററുകൾ നിറയുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് സ്ഥിരീകരിച്ച വൈറസ് കേസുകളിൽ അഞ്ചുശതമാനത്തോളം ന്യൂയോർക്കിലാണെന്നാണ് കണക്ക്. ന്യൂയോർക്കിൽ 16,887 പേരിലാണ് വൈറസ് പടർന്നത്. 150-ലേറെപ്പേർ മരിച്ചു. മെഡിക്കൽ ഉപകരണ നിർമാണക്കമ്പനികളെ ദേശസാത്കരിക്കണമെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ എം. ക്യൂമോ സർക്കാരിനോട് അഭ്യർഥിച്ചു. ബംഗ്ലാദേശിലും നിയന്ത്രണത്തിന് സൈന്യം ധാക്ക: ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ ബംഗ്ലാദേശിലും സൈന്യത്തെ വിന്യസിച്ചു. വ്യാഴാഴ്ചമുതൽ പത്തുദിവസത്തെ അവധി പ്രഖ്യാപിക്കുന്നെന്നും ബംഗ്ലാദേശ് സർക്കാർ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും. 33 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. Content Highlights:New York in lockdown


from mathrubhumi.latestnews.rssfeed https://ift.tt/2QDZQ2q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages