ഏഴ് വയസുകാരി ദേവനന്ദയുടെ മരണെ കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആനിമല്‍ റെസ്‌ക്യൂ റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഓവറോള്‍ വെല്‍നെസ് പ്രവര്‍ത്തകയും തപാല്‍ വകുപ്പില്‍ പോസ്റ്റ് വുമണുമായ സുഹഹാന പങ്കുവെച്ച കുറിപ്പ് ഏറെ ഉപാകര പ്രദമാവുകയാണ്. കുട്ടികളുടെ സംരക്ഷണത്തിന് നായകള്‍ ഉചിതമാണെന്ന് സുഹാന പറയുന്നു. നായ്ക്കള്‍ കേവലം ഒരു മൃഗം മാത്രമല്ല ഉടമസ്ഥരുടെ സംരക്ഷകരുമാണ്. വീട്ടില്‍ നായ്ക്കളെ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം വിവരിച്ചാണ് കുറിപ്പ്.
സുഹാനയുടെ കുറിപ്പ് വായിക്കാം:
നായകളുടെ കരുതലും സ്‌നേഹവും എത്രയാണെന്ന് അവരെ വളര്‍ത്തിയവര്‍ക്കു മാത്രമേ മനസിലാകൂ. മറ്റൊരാളെ പറഞ്ഞു മനസിലാക്കാനോ, വിശ്വസിപ്പിക്കാനോ പലപ്പോഴും കഴിയാറില്ല എന്നതാണ് സത്യം. അവര്‍ക്കും അനുഭവത്തിലൂടെ മാത്രമേ നായയുടെ സ്‌നേഹം മനസിലാകൂ. നായയെക്കുറിച്ചുള്ള അബദ്ധ ധാരണകളാണ് അവയെ അകറ്റി നിര്‍ത്താന്‍ പലരെയും പ്രേരിപ്പിക്കുന്നത്. എന്നാല്‍, നിര്‍ബന്ധിച്ച് ഒരു നായയെ വളര്‍ത്താന്‍ അവരെ പ്രേരിപ്പിച്ചാല്‍ അവരായിരിക്കും ഏറ്റവും കൂടുതല്‍ നായയെ സ്‌നേഹിക്കുന്നതും.
ഈ കഴിഞ്ഞ ദിവസം ദേവനന്ദയുടെ തിരോധാനവും, മരണവും മലയാളികളെ ഏറെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. ആ കുഞ്ഞിന്റെ കൂടെ ഒരു നായ ഉണ്ടായിരുനെങ്കിലോ! ചിന്തിച്ചു നോക്കൂ! ഒരുപക്ഷേ ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടപെടുമായിരുന്നില്ല! അവള്‍ എങ്ങോട്ട് പോയി എന്ന് ആ നായയുടെ പെരുമാറ്റത്തിലൂടെ (അനുഭവങ്ങള്‍ ഉണ്ട്) ആ അമ്മയ്ക്കു മനസിലാകുമായിരുന്നു! ഇനി ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെങ്കില്‍ ഒരു നായ ഉണ്ടെങ്കില്‍ അതിന് മുതിരാന്‍ അവരൊന്നു മടിക്കും. അവര്‍ ഒരു നായയെ വളര്‍ത്താത്തതിനാല്‍ കുഞ്ഞിനെ നഷ്ടപ്പെട്ടു എന്നല്ല അര്‍ഥമാക്കുന്നത്. ഒരു സാധ്യതയാണ് ഇവിടെ പറഞ്ഞത്. നമ്മുടെ ഏറ്റവും വലിയ സ്വത്താണ് മക്കള്‍. അവര്‍ക്കു വേണ്ടി ഒരു സാധ്യത പോലും തള്ളിക്കളയാന്‍ പാടില്ല.
നായയെ വളര്‍ത്തിയാല്‍ പേ വിഷബാധ വരുമെന്ന് വാദിക്കുന്നവരുണ്ട്. 1885-ല്‍ ലൂയി പാസ്ചര്‍ പേ വിഷബാധയ്ക്കുള്ള പ്രതിരോധമരുന്ന് കണ്ടെത്തി. അതുകൊണ്ട് പേ പിടിപെടുമെന്ന തട്ടാമുട്ട് വാദം തികച്ചും അറിവില്ലായ്മയാണെന്ന് പറയാതിരിക്കാന്‍ വയ്യ. സമയാസമയങ്ങളില്‍ എടുക്കുന്ന കുത്തി വയപ്പുകള്‍ 100% പേ വിഷബാധയെ ചെറുക്കും. വിദേശ രാജ്യങ്ങളില്‍ ഇങ്ങനെ ഒരു അസുഖം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുപോലും ഇല്ല എന്നതാണ് സത്യം.
പിന്നെ പറയുന്ന ഒരു രോഗമാണ് ആസ്ത്മ. 10ല്‍ 2 പേര്‍ക്കു മാത്രമാണ് നായുടെയും പൂച്ചയുടെയും രോമങ്ങളില്‍നിന്നു ആസ്ത്മ എന്ന രോഗം ഉണ്ടായിട്ടുള്ളത് അതായത് നിങ്ങളില്‍ ഒരാള്‍ക്കു വരാന്‍ 10% സാധ്യത (പ്രതിരോധ ശേഷിയുടെ അടിസ്ഥാനത്തില്‍ ) മാത്രമേ ഉള്ളൂ! ഒരാളിലെ പ്രതിരോധ ശേഷിയുടെ അടിസ്ഥാനത്തില്‍ മാത്രമേ റാബീസ് ഒഴികെ മറ്റു ഏതു അസുഖങ്ങളുടെയും വരുംവരാഴിക പറയാന്‍ സാധിക്കൂ. നായയില്‍നിന്നു മനുഷ്യനിലേക്ക് പകരുന്ന പ്രധാന അസുഖം പേ വിഷബാധയാണ്. അതിനുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്.
ദിനംപ്രതി നാം വാങ്ങിക്കഴിക്കാറുള്ള പച്ചക്കറി, മത്സ്യം, ഇറച്ചി പോലെയുള്ളവയില്‍ വിഷാംശം ഉണ്ടെന്ന് അറിഞ്ഞിട്ടും, അത് കിഡ്നിയെയും മറ്റു ആന്തരികാവയങ്ങളെയും തകരാറിലാകുമെന്ന് അറിഞ്ഞിട്ടും സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നമ്മളത് കൊടുക്കുന്നു! നമ്മളും കഴിക്കുന്നു! അത്രയും മാരകമാണോ ഒരു നായയെ വളര്‍ത്തുന്നത്? ചിന്തിച്ചു നോക്കൂ!
നായയോളം സ്‌നേഹവും നന്ദിയും ത്യാഗവുമുള്ള ഒരു സാധു ജീവി ഭൂമിയില്‍ വേറേയില്ല. നിങ്ങളുടെ കണ്ണെത്താത്തിടത് അവരുടെ കണ്ണുകളും അവരും അവരുടെ ശ്രദ്ധയും എത്തും. തട്ടാമുട്ടി ന്യായം പറഞ്ഞ് നായ്ക്കളുടെ സംരക്ഷണവും സ്‌നേഹവും കരുതലും കുടുംബത്തില്‍നിന്ന് ഒഴിവാകാതെ ഇരിക്കുക. തിരിഞ്ഞു ചിന്തിക്കാന്‍ ഒരു അവസരമുണ്ടായി എന്നുവരില്ല.
from mangalam.com https://ift.tt/2wlqQwo
via IFTTT
No comments:
Post a Comment