വണ്ണപ്പുറം: ജന്മനാ കൂട്ടുവന്ന ദുരന്തത്തെ അതിജീവിച്ച് ജീവിതത്തിലേക്കു വീണ്ടും പിച്ചവച്ചുതുടങ്ങിയ ഏഴാം ക്ളാസുകാരിയെ വിധി കാറപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തു. ഹൃദയ വാല്‍വിന്റെ ശസ്ത്രക്രിയകഴിഞ്ഞ് ജീവിതത്തിലേക്കു തിരികെയെത്തിയ ദേവനന്ദ സുനില്‍(12) ആണ് വീടിനുമുന്നിലെ വഴിയില്‍ കാറിച്ചു മരിച്ചത്. ഇടുക്കി വണ്ണപ്പുറം ബ്ലാത്തിക്കവല പാലക്കാട്ട് സുനില്‍ - രഞ്ചു ദമ്പതികളുടെ മകളും വെണ്‍മണി സെന്റ് ജോര്‍ജ് യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിനിയുമാണ് ദേവനന്ദ.
ഞായറാഴ്ച രാത്രി എട്ടുമണിയോെടയാണ് അപകടം. വീടിനെതിര്‍വശത്തുള്ള വീട്ടില്‍ ടി.വി. കണ്ടു മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്നിലൂടെ റോഡ് മറികടക്കവേ കാര്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടി 20 അടിയോളം ദൂരത്തേക്ക് തെറിച്ചു വീണു. ഉടന്‍തന്നെ കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു.
ജനിച്ചപ്പോഴേ ഹൃദയ വാല്‍വുകള്‍ക്ക് തകരാറുണ്ടായിരുന്ന ദേവനന്ദയ്ക്ക് 20 ലക്ഷത്തോളം രൂപ മുടക്കിയാണ് ചികിത്സകള്‍ നടത്തിയത്. കൂലിപ്പണിക്കാരനായ സുനിലിന് ചികിത്സാചെലവുകള്‍ താങ്ങാവുന്നതിലും അപ്പുറമായിരുന്നെങ്കിലും ദമ്പതികള്‍ ഉണ്ടായിരുന്ന സ്ഥലം വിറ്റാണ് കുട്ടിയുടെ ചികിത്സ നടത്തിയത്.
മൂന്നുമാസം മുന്‍പു ലക്ഷങ്ങള്‍ മുടക്കി ശസ്ത്രക്രിയ നടത്തി കുട്ടി ജീവിതത്തിലേക്ക് പിച്ചവയ്ക്കുമ്പോഴാണ് വിധി അതിലേറെ ക്രൂരമായി പെരുമാറിയത്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ദേവപ്രിയ, ദേവസൂര്യ, ദേവഗംഗ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം നടത്തി.
from mangalam.com https://ift.tt/2ThNRJz
via IFTTT
No comments:
Post a Comment