ന്യൂയോർക്ക്: കോവിഡ്-19 വൈറസ് ബാധയേറ്റ് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ച് നാല് പേരാണ് കഴിഞ്ഞ ദിവസം അമേരിക്കയിൽ മരിച്ചത്. 75 പേരിലാണ് അമേരിക്കയിൽ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ഇറാനിൽ 66 പേരും ഇറ്റലിയിൽ 52 പേരും രോഗബാധയെ തുടർന്ന് മരിച്ചു. ഇറ്റലിയിൽ 1,835 പേർക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇറാനിൽ 1,501 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇന്തോനേഷ്യയിലും കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവടെ 19 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് അതേസമയം ലോകത്താകെ വൈറസ് ബാധതരുടെ എണ്ണം 90,912 കവിഞ്ഞു. രോഗം ബാധിച്ച് മരിച്ചവർ 3,117 ആയി. അതേസമയം 47,984 പേർ രോഗവിമുക്തി നേടിയിട്ടുമുണ്ട്. ഇതേപോലെ വളരെവേഗം പടർന്നുപിടിക്കാൻ ശേഷിയുള്ള മറ്റൊരു വൈറസിനേയും ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നും ശരിയായ മാർഗത്തിലൂടെ വൈറസിനെ പിടിച്ചുകെട്ടുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വസൂരി പോലെ വായുവിൽ കൂടി പകരാൻ വൈറസ് ശേഷി നേടിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. നിലൽ 60 രാജ്യങ്ങളിലാണ് കോവിഡ്-19 വൈറസ് എത്തിയിരിക്കുന്നത്. Content Highlights:Corona Virus; The US has now recorded six fatalities from the virus, with 75 confirmed cases
from mathrubhumi.latestnews.rssfeed https://ift.tt/3cvF4LZ
via
IFTTT
No comments:
Post a Comment