പാണ്ടിക്കാട്: ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ സോഷ്യല്‍ മീഡിയകളില്‍ മോശമായ പരാമര്‍ശം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അന്‍ഷാദിനെയാണ് മേലാറ്റൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അന്‍ഷാദ് മലാബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വിവാദ പരാമര്‍ശം പോസ്റ്റ് ചെയ്തത്.
മറ്റൊരു പോസ്റ്റില്‍ വന്ന കമന്റുകളുടെ ഭാഗമായാണ് കെ കെ ശൈലജയ്ക്ക് എതിരെ ഇയാള്‍ സഭ്യമല്ലാത്ത രീതിയില്‍ പരാമര്‍ശം നടത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. മാത്രമല്ല സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച് കൊണ്ട് പുതിയൊരു കുറിപ്പും ഇയാള്‍ ശനിയാഴ്ച്ച ഉച്ചയോടെ പോസ്റ്റ് ചെയ്തിരുന്നു.
from mangalam.com https://ift.tt/2WfcSHu
via IFTTT
No comments:
Post a Comment