ഡല്‍ഹി: കോവിഡ് 19 ഭീഷണി നേരിടാനുള്ള നടപടികളെ കുറിച്ച് ആലോചിക്കാന്‍ സാര്‍ക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്ന് ചേരും. വിഡിയോ കോര്‍ഫറന്‍സിംഗ് വഴി വൈകിട്ട് അഞ്ചിനാണ് യോഗം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ യോഗത്തില്‍ പങ്കെടുക്കും.
യോഗത്തിനായുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച പാക്കിസ്ഥാന്‍ ആരോഗ്യ ഉപദേഷ്ടാവിനെയാണ് യോഗത്തിനായി നിയോഗിച്ചിരിക്കുന്നത്. ഏതൊക്കെ രാഷ്ട്ര തലവന്മാര്‍ യോഗത്തില്‍ പങ്കെടുക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.
യോഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ ധാരണയാകും. ഇന്ത്യ മാലദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം അയച്ചിരുന്നു.
from mangalam.com https://ift.tt/2U7Gx2r
via IFTTT
No comments:
Post a Comment