കോവിഡ്; നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കേസ് എടുക്കും; ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച ദമ്പതികള്‍ക്കെതിരേ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 22, 2020

കോവിഡ്; നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കേസ് എടുക്കും; ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച ദമ്പതികള്‍ക്കെതിരേ കേസ്

കൊച്ചി: ലോകത്തെമ്പാടും കൊറോണ പടര്‍ന്നു പിടിക്കുമ്പോഴും ഉത്തരവാദിത്തം ഇല്ലാതെ പെരുമാറുന്ന ഒട്ടേറെ ആളുകള്‍ ഒരുവശത്തുള്ളതാണ് രോഗം ഇത്രയധികം വ്യാപിക്കാന്‍ കാരണമാകുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ക്വാറന്റൈന്‍ കാലയളവില്‍ പുറത്തിറങ്ങി നടന്ന് ആളുകളുമായി സമ്പര്‍ക്കം ഉണ്ടാക്കിയതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ ദമ്പതികള്‍ക്കെതിരെ കേസെടുത്തു. വിഴിക്കത്തോട് നെടുമാവില്‍ സുരേന്ദ്രന്‍ (53), ഭാര്യ സരള(49) എന്നിവര്‍ക്കെതിരെയാണ് നിര്‍ദേശം ലംഘിച്ച് പുറത്ത് ആളുകളുമായി ഇടപഴകിയതിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 16നാണ് സരള ഖത്തറില്‍ നിന്നും മടങ്ങിയെത്തിയത്. തുടര്‍ന്ന് ഇവരോട് ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ നിര്‍ദ്ദേശം അവഗണിച്ച് ഇരുവരും പുറത്തേക്കു പോയി. ഇവര്‍ പൊതുപരിപാടികളില്‍ പങ്കെടുത്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്.

കുണ്ടറയില്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച 3 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്,. ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി പാര്‍പ്പിച്ചതിനെതിരെ തലയോലപ്പറമ്പില്‍ കേസെടുത്തു. കൃഷ്ണവിലാസത്തില്‍ രവീന്ദ്രന്‍ എന്നയാള്‍ക്കെതിരെയാണ് സുരക്ഷാക്രമീകരണങ്ങള്‍ അവഗണിച്ചതിന് കേസെടുത്തിരിക്കുന്നത്. മതിയായ സൗകര്യമില്ലാത്ത സ്ഥലത്ത് മുപ്പതോളം പേരെയാണ് ഇയാള്‍ ഒരുമിച്ച് പാര്‍പ്പിച്ചിരുന്നത്. ഇത് ആരോഗ്യവകുപ്പ് കണ്ടെത്തുകയായിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ഇനിയും കേസെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.



from mangalam.com https://ift.tt/2J8jzDf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages