മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം; കേരളത്തിന്റെ തീരുമാനം ഇന്നറിയാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 22, 2020

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം; കേരളത്തിന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: പതിനൊന്ന് ജില്ലകളിൽ കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക്. രോഗം സ്ഥിരീകരിച്ച ജില്ലകൾ അവശ്യസേവനങ്ങൾ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ഈ നിയന്ത്രണം കാസർകോട് ജില്ലയിൽ ഏറക്കുറെ നടപ്പാക്കി. ഇനിയുള്ള നിയന്ത്രണം സംസ്ഥാനത്താകെ മാറുംവിധത്തിലാകും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കാസർകോട് ജില്ലയിൽ പൊതുഗതാഗതം പൂർണമായി നിരോധിച്ചു. അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലീസിനു നിർദേശം നൽകി. എല്ലാ പൊതു-സ്വകാര്യ പരിപാടികൾക്കും നിരോധനമുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകൾ അടച്ചിടണമെന്നാണു കേന്ദ്ര നിർദേശം. കോഴിക്കോട് ജില്ലയിൽ രണ്ടുപേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണം അവിടേക്കും ബാധകമാക്കേണ്ടിവരും. 144 പ്രയോഗിക്കാൻ കളക്ടർമാർക്ക് അനുമതി രോഗവ്യാപനം തടയാൻ 1897-ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാൻ സർക്കാർ നിർദേശം നൽകി. മതപരവും സാംസ്കാരികവുമായ ഉത്സവങ്ങൾ, ടൂർണമെന്റുകൾ, ഗ്രൂപ്പ് മത്സരങ്ങൾ എന്നിവയും പാർക്ക്, ബീച്ചുകൾ, തിയേറ്ററുകൾ, മാളുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും നിയന്ത്രിക്കാനുള്ള നടപടിക്കും നിർദേശം നൽകി. പകർച്ചവ്യാധി വ്യാപനം തടയാൻ അവശ്യഘട്ടങ്ങളിൽ ജില്ലാ മജിസ്ട്രേറ്റുമാർക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷൻ 144 പ്രയോഗിക്കാം. 15 പേർക്കുകൂടി കൊറോണ സംസ്ഥാനത്ത് 15 പേർക്കുകൂടി പുതുതായി കൊറോണബാധ സ്ഥിരീകരിച്ചു. കാസർകോട്ട് അഞ്ചുപേർക്കും കണ്ണൂർ ജില്ലയിൽ നാലുപേർക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചത് ആദ്യമായാണ്. ഇതോടെ കേരളത്തിൽ രോഗബാധിതരുടെ എണ്ണം 67 ആയി. കോഴിക്കോട്ടും ആദ്യമായാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയ മൂന്നുപേരൊഴികെ 64 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. * 59,295 പേർ നിരീക്ഷണത്തിൽ * 58,981 പേർ വീടുകളിലും 314 പേർ ആശുപത്രികളിലും * 122 പേരെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു * 9776 പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി * 4035 പേരുടെ സാംപിൾ പരിശോധനയ്ക്കയച്ചു. ഇതിൽ 2744 സാംപിളുകളുടെ ഫലം നെഗറ്റീവ് * ഞായറാഴ്ചമാത്രം സംസ്ഥാനത്ത് 6282 പേരെ നിരീക്ഷണത്തിലാക്കി Content Highlights:coronavirus; kerala will take decision on state shutdown today


from mathrubhumi.latestnews.rssfeed https://ift.tt/39g0d9L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages