തീവണ്ടി, ബസ് സര്‍വീസുകള്‍ നിലച്ചു, ചരക്കുവണ്ടികള്‍ ഓടും; കൊറോണയെ ചെറുക്കാന്‍ ശക്തമായ നടപടികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 22, 2020

തീവണ്ടി, ബസ് സര്‍വീസുകള്‍ നിലച്ചു, ചരക്കുവണ്ടികള്‍ ഓടും; കൊറോണയെ ചെറുക്കാന്‍ ശക്തമായ നടപടികള്‍

കൊറോണ വ്യാപനം തടയാൻ സുപ്രധാന തീരുമാനങ്ങളാണ് ഇന്നലെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കൈകൊണ്ടത്. കർണാടക അന്തഃസംസ്ഥാന സർവീസുകൾ നിർത്തി മാർച്ച് 31 വരെ കർണാടക ആർ.ടി.സി. അന്തഃസംസ്ഥാന സർവീസുകൾ നിർത്തിവെച്ചു. ഇതോടെ കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും മുടങ്ങും. സംസ്ഥാനത്തിനകത്തുള്ള സർവീസുകൾ പരിമിതപ്പെടുത്തും. കേരള ആർ.ടി.സി.യും സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കേരളത്തിലേക്കുള്ള തീവണ്ടി, ബസ് സർവീസുകൾ പൂർണമായി നിലച്ചു ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ മുഴുവൻ യാത്രാത്തീവണ്ടികളും നിർത്തിവെക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഞായറാഴ്ച അർധരാത്രിമുതൽ മാർച്ച് 31 അർധരാത്രിവരെ ഇന്ത്യൻ റെയിൽവേയുടെ 13,523 യാത്രാസർവീസുകളും നടത്തില്ല. ചരക്കുതീവണ്ടികൾമാത്രമേ ഇക്കാലയളവിൽ ഓടൂ. യാത്രക്കാർവഴി കൊറോണ വൈറസ് പടരുന്നത് തടയാനാണ് നടപടി. ശനിയാഴ്ചമാത്രം, മൂന്നുസംഭവങ്ങളിലായി 12 തീവണ്ടിയാത്രക്കാർക്കാണ് കൊറോണരോഗബാധ സ്ഥിരീകരിച്ചത്. പ്രീമിയം തീവണ്ടികൾ, മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, വിവിധനഗരങ്ങളിലെ സബർബൻ, മെട്രോറെയിൽ, കൊങ്കൺ റെയിൽ എന്നിവയുൾപ്പെടെ മുഴുവൻ യാത്രാസർവീസുകളും നിർത്തിവെച്ചു. ജനതാകർഫ്യൂവിന്റെ ഭാഗമായി ഭൂരിഭാഗം തീവണ്ടികളും വെള്ളിയാഴ്ചയോടെ ഓട്ടം നിർത്തിയിരുന്നു. മാർച്ച് 22-ന് പുലർച്ചെ നാലിനുമുമ്പ് പുറപ്പെട്ടുകഴിഞ്ഞ തീവണ്ടികൾക്ക് അവസാനസ്റ്റേഷൻവരെ തുടരാമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 21 വരെയുള്ള ഏതെല്ലാം തീവണ്ടികൾ റദ്ദാക്കപ്പെട്ടിട്ടുണ്ടോ അതിനെല്ലാം മുഴുവൻ ടിക്കറ്റ് തുകയും തിരികെ ലഭിക്കും. അതായത് റദ്ദാക്കൽനിരക്ക് ഈടാക്കില്ല. സുഗമമായി റീഫണ്ട് ലഭിക്കാൻ സംവിധാനങ്ങളുണ്ടാക്കുമെന്നും റെയിൽവേ അറിയിച്ചു. ചരക്കുവണ്ടികൾമാത്രം ഓടും റദ്ദാക്കിയ വണ്ടികളുടെ ടിക്കറ്റിന് മുഴുവൻ റീഫണ്ട് കൊച്ചി മെട്രോ 31 വരെ ഇല്ല കൊച്ചി മെട്രോ സർവീസ് 31 വരെ നിർത്തിവെക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശമനുസരിച്ചാണ് ഈ തീരുമാനമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു. ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങൾ പൂട്ടി : തിരുവനന്തപുരത്തെ ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങൾ പൂട്ടി. തിങ്കളാഴ്ച മുതൽ അവശ്യസേവനങ്ങൾ മാത്രമേയുണ്ടാകൂവെന്ന് വി.എസ്.എസ്.സി. അധികൃതർ അറിയിച്ചു. ആഭരണശാലകൾ രാവിലെ 11 മുതൽ ആറുവരെ : തിങ്കളാഴ്ച മുതൽ 31 വരെ കേരളത്തിലെ മുഴുവൻ സ്വർണം, വെള്ളി വ്യാപാരസ്ഥാപനങ്ങളും രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ മാത്രമേ തുറന്നുപ്രവർത്തിക്കൂവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, വർക്കിങ് ജനറൽ സെക്രട്ടറി രാജൻ ജെ. തോപ്പിൽ എന്നിവർ അറിയിച്ചു. ക്ഷേത്രങ്ങളിൽ പ്രവേശനവിലക്ക് തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ഒരു ക്ഷേത്രത്തിലും ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രങ്ങളിൽ പൂജകൾ നടക്കും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ് ക്ഷേത്രങ്ങളിലും സ്പെഷ്യൽ ഗ്രേഡ് ക്ഷേത്രങ്ങളിലും 31 വരെ ഭക്തർക്ക് പ്രവേശനമുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം ബോർഡ് വ്യക്തമാക്കിയിരുന്നു. അതിജാഗ്രത വേണമെന്നുള്ളതിനാലാണ് ദേവസ്വം ബോർഡിന്റെ 1250 ക്ഷേത്രങ്ങളിലേക്കും തീരുമാനം ബാധകമാക്കിയതെന്ന് പ്രസിഡന്റ് എൻ. വാസു അറിയിച്ചു. മറ്റു നിർദേശങ്ങൾ ക്ഷേത്രങ്ങൾ രാവിലെ ആറുമുതൽ 10 വരെയും വൈകീട്ട് 5.30 മുതൽ 7.30 വരെയും മാത്രമേ തുറക്കൂ. ഈ സമയം പൂജകൾ ക്രമീകരിക്കും. 31 വരെ ശനിയാഴ്ചകളിൽ ജീവനക്കാർക്ക് അവധി. മുഴുവൻ ക്ഷേത്രജീവനക്കാർക്കും കൈയുറയും മുഖാവരണവും നൽകും. എല്ലാ ക്ഷേത്രങ്ങളിലും ഹാൻഡ് സാനിറ്റൈസർ. Content Highlight: Coronavirus: Central and state governments with stringent measures


from mathrubhumi.latestnews.rssfeed https://ift.tt/2J9Z0WZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages