കോറോണ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന ബോളിവുഡ് ഗായിക കനിക കപൂര്‍ തന്നെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. തനിക്ക് നല്‍കിയ മുറിയില്‍ കൊതുക് ശല്യമാണെന്നും ആശുപത്രി ജീവനക്കാര്‍ കുറ്റവാളികളോട് എന്ന പോലെയാണ് തന്നോട് പെരുമാറുന്നതെന്നും ആയിരുന്നു കനിക പരാതി. തനിക്ക് കഴിക്കാന്‍ ഒന്നും തരുന്നില്ലെന്നും പ്രാണികള്‍ പൊതിഞ്ഞ പഴങ്ങള്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ നല്‍കിയതെന്നും കനിക പറഞ്ഞിരുന്നു.
തനിക്ക് പനി ഉണ്ടെന്നുള്ള വിവരം അറിയിച്ചിട്ടും ആരും തന്നെ നോക്കിയില്ലെന്നും കൊണ്ടുവന്ന ഭക്ഷണം എടുത്തുകൊണ്ട് പോയെന്നുമൊക്കെ ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തിനെതിരെ കനികയെ പ്രവേശിപ്പിച്ചിരിക്കുന്ന ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സയന്‍സിലെ അധികൃതര്‍ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.
ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ: 'ഒരു താരത്തിന്റെ ദുശ്ശാഠ്യവും ഗമയും ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട. ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ. ഒരു രോഗിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവിടെ ചെയ്തുകൊടുത്തിട്ടുണ്ട്. ശുചിമുറിയുള്ള മുറിയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ടിവിയും എസിയുമുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു. അവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണം'.
from mangalam.com https://ift.tt/2UxC3Co
via IFTTT
No comments:
Post a Comment