ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 15,000 ത്തോട് അടുക്കുന്നു. 176 രാജ്യങ്ങളിലേക്ക് പടര്‍ന്ന കോവിഡില്‍ ഇതുവരെ 14,400 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് 331,453 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ഇറ്റലിയിലെ സ്ഥിതി അതിസങ്കീര്‍ണമാകുകയാണ്. ഒരു ദിവസം മാത്രം ഇറ്റലിയില്‍ മരിച്ചത് 651 പേരാണ്. മഹാമാരിയില്‍ രാജ്യത്തെ മരണസംഖ്യ 5,467 ആയി. ഇതുവരെ 59,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അേേരിക്കയില്‍ മരണം 400 കടന്നു. ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33,000 ആയി.
സ്‌പെയിനില്‍ ദേശീയ അടിയന്തിരാവസ്ഥ ഏപ്രില്‍ 11 വരെയാണ് വീണ്ടും നീട്ടിയിരിക്കുന്നത്. അത്യാവശ്യാ ആവശ്യങ്ങള്‍ക്കല്ലാതെ ഒന്നിനും വീിനു പുറത്തേയ്ക്ക് ഇറങ്ങാന്‍ അനുവാദമില്ല.
സൗദിയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഖത്തറില്‍ 481 പേരും ബഹ്‌റൈനില്‍ 332 പേരും കുവൈറ്റില്‍ 188 പേരും യുഎഇയില്‍ 153 പേരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഒമാനില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുശട എണ്ണം 55 ആയി.
from mangalam.com https://ift.tt/33ErnGd
via IFTTT
No comments:
Post a Comment