ഭോപാൽ: ബി.ജെ.പി. വീണ്ടും ഭരണം ഉറപ്പിച്ച മധ്യപ്രദേശിൽ മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാൻ തിങ്കളാഴ്ച രാത്രി ഒമ്പതിന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. നാലാംതവണയാണ് അദ്ദേഹം സംസ്ഥാനത്ത് സർക്കാറിന് നേതൃത്വം കൊടുത്തത്. രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന എം.എൽ.എ.മാർ കൂട്ടത്തോടെ പാർട്ടി വിട്ടതാണ് 15 മാസം പ്രായമുള്ള കോൺഗ്രസ് മന്ത്രിസഭ നിലംപതിക്കാൻ കാരണം. കൊറോണ ഭീതിക്കിടയിൽ തിങ്കളാഴ്ച വൈകീട്ടു ചേർന്ന ബി.ജെ.പി. നിയസഭാകക്ഷിയോഗം ചൗഹാനെ പാർട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. സംസ്ഥാനത്ത് ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാനുള്ള ചരടുവലികൾക്കു ചുക്കാൻ പിടിച്ച മുൻമന്ത്രി നരോത്തം മിശ്ര, കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവരെ പിന്തള്ളിയാണ് ചൗഹാനെ പാർട്ടി മുഖ്യമന്ത്രിസ്ഥാനത്തേക്കു നിയോഗിച്ചത്. രാജ്ഭവനിൽ ഗവർണർ ലാൽജി ടണ്ഠനുമുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ മുഖ്യമന്ത്രി ഉടൻ ചുമതലയേൽക്കണമെന്ന ബി.ജെ.പി. തീരുമാനപ്രകാരമാണ് അടിയന്തരമായി സത്യപ്രതിജ്ഞ നടന്നത്. മറ്റുമന്ത്രിമാരാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. കൊറോണ പടരുന്നത് നിയന്ത്രിക്കുക എന്നതാണ് പുതിയ മുഖ്യന്ത്രിയുടെ അടിയന്തരദൗത്യം. അതുകഴിഞ്ഞാൽ, സംസ്ഥാന നിയമസഭയിലെ ഒഴിഞ്ഞുകിടക്കുന്ന 25 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ പരമാവധി ജയംനേടി അധികാരത്തിൽ തുടരുക എന്ന ഉത്തരവാദിത്വമുണ്ട്. ജനകീയനെന്നു പേരുമയിള്ള ചൗഹാനെ അനുയായികൾ 'മാമാജി'യെന്നാണു വിളിക്കാറ്. 2005-ൽ ഉമാഭാരതി കലാപക്കേസിന്റെ പേരിൽ രാജിവെച്ചൊഴിഞ്ഞപ്പോഴാണ് ചൗഹാൻ ആദ്യം മുഖ്യമന്ത്രിയായത്. പിന്നീട് 2008-ലും 2013-ലും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം വഹിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 കോൺഗ്രസ് എം.എൽ.എ.മാർ പാർട്ടിവിട്ടതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് സർക്കാർ പുറത്താവുകയായിരുന്നു. സിന്ധ്യയും ഒപ്പംപോയ എം.എൽ.എ.മാരും ബി.ജെ.പി.യിൽ ചേരുകയും ചെയ്തു. എം.എൽ.എ.മാർ രാജിവെച്ചതോടെ നിയസഭയുടെ അംഗസംഖ്യ 230-ൽനിന്ന് 222 ആയിക്കുറഞ്ഞു. 107 അംഗങ്ങളുള്ള ബി.ജെ.പി. കേലവഭൂരിപക്ഷത്തിലും മൂന്നുസീറ്റു കൂടുതലുള്ളതിന്റെ പിൻബലത്തിൽ ഭരണത്തിലേറിയത്. 92 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ബി.എസ്.പി.ക്ക് രണ്ടും എസ്.പി.ക്ക് ഒന്നും സീറ്റുവീതമുണ്ട്. ഇവരും നാലു സ്വതന്ത്രരും കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. സ്വതന്ത്രരിൽ ഒരാളും കമൽനാഥ് മന്ത്രിസഭയിൽ അംഗവുമായിരുന്ന പ്രദീപ് ജയ്സ്വാൾ ബി.ജെ.പി.ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. bbകമൽനാഥ് സോണിയയെ കണ്ടു bbന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന കമൽനാഥ് തിങ്കളാഴ്ച പാർട്ടിയധ്യക്ഷ സോണിയാ ഗാന്ധിയെക്കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികളറിയിച്ചു. വ്യാഴാഴ്ച രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. എം.എൽ.എമാരും നേതാവായ ജ്യോതിരാദിത്യ സിന്ധ്യയും ബി.ജെ.പി.യിൽ ചേർന്നതോടെ സംസ്ഥാനത്ത് ഒരു സീറ്റിലേ കോൺഗ്രസിനു ജയിക്കാനാവൂ. ദിഗ്വിജയ് സിങ്ങും ഫൂൽ സിങ് ഭരയ്യയുമാണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥികൾ. Content Highlights:The oath was administered by Governor Lalji Tandon at 9 p.m.
from mathrubhumi.latestnews.rssfeed https://ift.tt/2wvrmIw
via
IFTTT
No comments:
Post a Comment