റോം: കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്ത് ഈസ്റ്റർ ആഴ്ചയിലെ പരിപാടികൾ വിശ്വാസികളില്ലാതെ നടത്തുമെന്ന് വത്തിക്കാൻ. “നിലവിലെ ആഗോള പ്രതിസന്ധി പരിഗണിച്ച് ഇത്തവണ വിശുദ്ധ ആഴ്ചയിലെ ആഘോഷങ്ങൾ വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ നടക്കുമെന്നാണ്” പ്രഖ്യാപനം. ഏപ്രിൽ 12 വരെ മാർപാപ്പയുടെ നേതൃത്വത്തിലുള്ള പ്രാർഥനകളും ചടങ്ങുകളും വത്തിക്കാന്റെ ഔദ്യോഗിക വാർത്താ വെബ്സൈറ്റിലൂടെ ഓൺലൈനായി കാണാം. ട്രംപിന് വൈറസ്ബാധയില്ല വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് വൈറസ് ബാധയില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടർ ഷോൺ കെണെല്ലി അറിയിച്ചു. വെള്ളിയാഴ്ച രാത്രി ട്രംപ് പരിശോധനയ്ക്ക് സമ്മതമറിയിച്ചെന്നും 24 മണിക്കൂറിനുള്ളിൽ പുറത്തുവന്നഫലം നെഗറ്റീവാണെന്നും വൈറ്റ്ഹൗസും പറഞ്ഞു. താൻ വൈറസ് പരിശോധനയ്ക്ക് വിധേയനായേക്കുമെന്നും എന്നലത് വൈറസ് ബാധയേറ്റവരുമായി ബന്ധംപുലർത്തിയതുകൊണ്ടല്ലെന്നും ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. Content Highlights:Coronavirus Vatican
from mathrubhumi.latestnews.rssfeed https://ift.tt/3b1Dpw6
via
IFTTT
No comments:
Post a Comment