കൊറോണപ്രതിരോധത്തിനു മുന്നിട്ടിറങ്ങാൻ പാർട്ടി ഘടകങ്ങളോട് സി.പി.എം. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

കൊറോണപ്രതിരോധത്തിനു മുന്നിട്ടിറങ്ങാൻ പാർട്ടി ഘടകങ്ങളോട് സി.പി.എം.

ന്യൂഡൽഹി: കൊറോണപ്രതിരോധത്തിനു മുന്നിട്ടിറങ്ങാൻ സി.പി.എം. പൊളിറ്റ്ബ്യൂറോ പാർട്ടിഘടകങ്ങൾക്ക് നിർദേശം നൽകി. ആവശ്യമായ ശാസ്ത്രീയപ്രചാരണം നടത്താനും ബോധവത്കരണപ്രവർത്തനങ്ങൾ ഏറ്റെടുക്കാനുമാണ് ഞായറാഴ്ച സമാപിച്ച യോഗത്തിന്റെ തീരുമാനം. കൊറോണപ്രതിരോധത്തിൽ കേന്ദ്ര ഇടപെടൽ അപര്യാപ്തമെന്ന് പി.ബി. യോഗം വിലയിരുത്തി. പരിശോധനയ്ക്ക് കൂടുതൽ ലാബുകൾ സജ്ജമാക്കണം. പ്രതിരോധപ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തികസഹായം കേന്ദ്രം നൽകണം -യോഗം ആവശ്യപ്പെട്ടു. കേരളസർക്കാരിന്റെ കൊറോണപ്രതിരോധപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പി.ബി. വിലയിരുത്തി. ഡൽഹിയിൽ കലാപം തടയുന്നതിൽ കേന്ദ്രസർക്കാരും ഡൽഹി പൊലീസും അലംഭാവം കാണിച്ചെന്നാണ് സി.പി.എമ്മിന്റെ വിമർശനം. മതസ്പർധ ഉണ്ടാക്കിയത് ബി.ജെ.പി.യുടെ ആസൂത്രിതപദ്ധതിയുടെ ഭാഗമെന്നും പി.ബി. കുറ്റപ്പെടുത്തി. കേന്ദ്രകമ്മിറ്റിയോഗം ഏപ്രിൽ അവസാനത്തോടെ ഡൽഹിയിൽ ചേരാനും തീരുമാനിച്ചു. Content Highlights:Coronavirus CPM


from mathrubhumi.latestnews.rssfeed https://ift.tt/2QhZkH4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages