പയിമ്പ്ര കൊലപാതകം; ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനായി മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 11, 2020

പയിമ്പ്ര കൊലപാതകം; ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനായി മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നു

കോഴിക്കോട്: പോലൂർ പയിമ്പ്രയിലെ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് സംഘം കുഴിമാടം തുറന്ന് പരിശോധിക്കുന്നു. വെസ്റ്റ് ഹിൽ പൊതുശ്മശാനത്തിലാണ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്. മൂന്ന് വർഷം മുമ്പ് 2017 സെപ്തംബറിലായിരുന്നു സംഭവം. മൃതദേഹം പുറത്തെടുത്ത് ഫേഷ്യൽ റീ കൺസ്ട്രക്ഷൻ നടത്തി ആളെ തിരിച്ചറിയാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പറമ്പിൽ ബസാർ പോലൂർ പയിമ്പ്ര റോഡിലെ ചെറുവറ്റ സായി ബാബ ആശ്രമത്തിന് സമീപത്തെ പറമ്പിലായിരുന്നു മൃതദേഹം. ആദ്യ അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ ഇക്കഴിഞ്ഞ ജനുവരി 25 ന് പുതിയ അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. മുക്കം ഇരട്ടക്കൊല അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മുക്കം ഇരട്ടക്കൊലയുമായി കേസിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. സംസ്ഥാനത്ത് ആദ്യമായാണ് മൃതദേഹം പുറത്തെടുത്ത് ഫേഷ്യൽ റീ കൺസ്ട്രക്ഷനിലൂടെ ആളെ തിരിച്ചറിയാൻ ശ്രമിക്കുന്നത്. തലയോട്ടി കണ്ടെത്തിയ ശേഷം പ്രത്യക സാങ്കേതിക വിദ്യയിലൂടെ മുഖം പുനർ നിർമിക്കാനാണ് പദ്ധതി.


from mathrubhumi.latestnews.rssfeed https://ift.tt/39JENDf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages