ടൂറിസ്റ്റ് ബസുകളില്‍ പാട്ടും അലങ്കാരവിളക്കുകളും: ഗതാഗത കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 11, 2020

ടൂറിസ്റ്റ് ബസുകളില്‍ പാട്ടും അലങ്കാരവിളക്കുകളും: ഗതാഗത കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കണം

ടൂറിസ്റ്റ് വാഹനങ്ങളിലും ബസുകളിലും ഉയർന്ന ശബ്ദത്തിലുള്ള ഓഡിയോസിസ്റ്റം ഘടിപ്പിക്കുന്നതിനെയും അലങ്കാരവിളക്കുകൾ സ്ഥാപിക്കുന്നതിനെയുംകുറിച്ച് ഗതാഗതകമ്മിഷണർ വിശദീകരണംനൽകണമെന്ന് ഹൈക്കോടതി. ട്രെയിലറുകളിൽ കൊണ്ടുപോകുന്ന കണ്ടെയ്നറുകൾ ലോറിയുമായി ബന്ധിപ്പിക്കുന്ന പൂട്ട് വേണ്ടവിധം ഉപയോഗിച്ചിട്ടുണ്ടെന്ന് ചെക് പോസ്റ്റുകളിൽ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉത്തരവിട്ടു. പൊതുഗതാഗതത്തിനുള്ള വാഹനങ്ങൾ എവിടെയാണെന്നു കണ്ടെത്താൻ കഴിയുന്ന വി.എൽ.ടി. മെഷീനും എമർജൻസി ബട്ടണും ഘടിപ്പിച്ചിട്ടില്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ പരിഗണിക്കേണ്ടെന്ന ചട്ടഭേദഗതിക്കെതിരേ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഉൾപ്പെടെ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അവിനാശിയിൽ 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനുകാരണം കണ്ടെയ്നർ ശരിയായി ലോക്ക് ചെയ്യാത്തതാണെന്ന് ഗതാഗതകമ്മിഷണർ കേരള റോഡ് സുരക്ഷാ അതോറിറ്റിയോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോഴാണ് കോടതിയുടെ നിർദേശം. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് നിർബന്ധമായും വാതിലുകൾ ഘടിപ്പിച്ചിരിക്കണമെന്ന നിർദേശമുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഈ നിർദേശങ്ങൾ പാലിക്കാതെ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ടോയെന്നതു സംബന്ധിച്ച് വിശദീകരണം നൽകാനാണ് ഗതാഗത കമ്മിഷണേറാട് ആവശ്യപ്പെട്ടിരിക്കുന്നത്. Content Highlights:Lights and Sound System In Tourist Bus; High Court Seek Explanation For Motor Vehicle Department


from mathrubhumi.latestnews.rssfeed https://ift.tt/2IColss
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages