ശ്മശാനത്തില്‍ നിന്നും മൃതദേഹത്തിന്റെ കൈ വെട്ടി ; പാനില്‍ മാംസത്തോടൊപ്പം വിരലുകള്‍ കണ്ട് ഭാര്യ ബോധം കെട്ടുവീണു ; മനുഷ്യമാംസം പാകം ചെയ്തയാള്‍ അറസ്റ്റില്‍...!!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 11, 2020

ശ്മശാനത്തില്‍ നിന്നും മൃതദേഹത്തിന്റെ കൈ വെട്ടി ; പാനില്‍ മാംസത്തോടൊപ്പം വിരലുകള്‍ കണ്ട് ഭാര്യ ബോധം കെട്ടുവീണു ; മനുഷ്യമാംസം പാകം ചെയ്തയാള്‍ അറസ്റ്റില്‍...!!!

ലക്‌നൗ: ബിജ്‌നോറില്‍ യുവാവ് മനുഷ്യമാംസം പാകം ചെയ്ത സംഭവത്തില്‍ മനുഷ്യ ഇറച്ചി കൊണ്ടുവന്നത് ഗംഗാതീരത്തെ ഒരു ശ്മശാനത്തില്‍ നിന്നും. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ തിക്കോപൂര്‍ ഗ്രാമത്തിലാണ് ഗ്രാമവാസികളെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. മനുഷ്യക്കൈ ആയിരുന്നു ഇയാള്‍ പാകം ചെയ്തത്. സംഭവത്തില്‍ ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് മനുഷ്യമാംസം കണ്ടെത്തിയിരുന്നു.

കടുത്ത മദ്യപാനിയായ സഞ്ജയ് എന്ന യുവാവിന്റെ പ്രവൃത്തിയില്‍ ഗ്രാമവാസികള്‍ ഒന്നാകെ ഭയന്നിരിക്കുകയാണ്. ബിജ്‌നോറില്‍ കുടുംബമായി താമസിക്കുന്ന ഇയാള്‍ കഴിഞ്ഞദിവസം മുറിച്ചെടുത്ത ഒരു കൈയുമായി വീട്ടില്‍ എത്തിയ ഭാര്യയോട് പാകം ചെയ്തു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് കണ്ട് ഭാര്യ ബോധം കെട്ടു വീണു. ബോധം വീണ്ടു കിട്ടിയപ്പോള്‍ ഭര്‍ത്താവ് മാസം പാകം ചെയ്യുന്നത് കണ്ടു. പാനില്‍ വിരലുകളും മറ്റും കണ്ട് ഭയചകിതയായ ഇവര്‍ ഉടന്‍ വീടിന് പുറത്തിറങ്ങി.

തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ വീടിനുള്ളിലിട്ട് പൂട്ടിയ ശേഷം അയല്‍ക്കാരെ വിളിച്ചു കൂട്ടുകയായിരുന്നു. പോലീസ് വന്ന ശേഷമാണ് വീടിന്റെ വാതില്‍ തുറന്നത്. വീട്ടില്‍ നിന്നും മനുഷ്യമാംസം പോലീസ് കയ്യോടെ പിടികൂകുടയും ചെയ്തു. കുടിയനായ ഇയാള്‍ ദിവസവും പിതാവിനെയും ഭാര്യയേയും മര്‍ദ്ദിക്കുമായിരുന്നു. രണ്ടു ദിവസം മുമ്പ് സ്വന്തം പിതാവിനെ ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവങ്ങളൊന്നും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചുവരാന്‍ ഭാര്യ വിസമ്മതിക്കുകയാണ്.

ഈ വര്‍ഷം ആദ്യം കാക്കയെ കൊന്ന് കോഴിയിറച്ചിയ്‌ക്കൊപ്പം വില്‍പ്പന നടത്തിയ സംഭവത്തില്‍ തമിഴ്‌നാട്ടില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. രാമേശ്വരത്ത് റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഇവര്‍ പിടിച്ച 150 ലധികം കാക്കകളെയാണ് കണ്ടെത്തിയത്. മദ്യം കലര്‍ത്തിയ അരി കൊടുത്താണ് ഇവര്‍ കാക്കകളെ പിടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ പരിപാലിച്ചിരുന്ന കാക്കകള്‍ കൂട്ടമായി ചത്തു കിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളില്‍ എത്തിയത്.



from mangalam.com https://ift.tt/33d6qSQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages