ബാഗ്ദാദ്: ഇറാക്കില്‍ വിദേശ സേനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സൈനിക താവളത്തിനു നേര്‍ക്ക് റോക്കറ്റ് ആക്രമണം. അമേരിക്കയുടെയും ബ്രിട്ടണിന്റെയും ഓരോ സൈനികരും ഒരു യു.എസ് കോണ്‍ട്രാക്ടറും കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്.
സിറിയയില്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇറാഖി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. സഖ്യസേന നടത്തിയ തിരിച്ചടിയില്‍ 18 വിമതര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
വടക്കന്‍ ബാഗ്ദാദിലെ താജി എയര്‍ ബേസിലാണ് റോക്കറ്റ് ആക്രമണം നടന്നത്. 18 ഓളം റോക്കറ്റുകള്‍ എയര്‍ ബേസില്‍ പതിച്ചുവെന്നാണ് സൂചന. ഒരു ട്രക്കില്‍ നിന്നാണ് റോക്കറ്റുകള്‍ തൊടുത്തുവിട്ടതെന്ന് ഇറാഖി സേന പറയുന്നു.
The Coalition @CJTFOIR confirms more than 15 small rockets impacted Iraq’s Camp Taji base hosting Coalition troops, March 11 at 7:35 p.m. (Iraq Time). Assessment and investigation ongoing, follow @OIRSpox & @SecMedCell for updates. https://t.co/oNgNfCEYG7— OIR Spokesman Col. Myles B. Caggins III (@OIRSpox) March 11, 2020
from mangalam.com https://ift.tt/2W3NKmQ
via IFTTT
No comments:
Post a Comment