തിരുവനന്തപുരം: ഇറ്റലിയിൽ കുടുങ്ങിയ മലയാളികളെ തിരിച്ചുകൊണ്ടുവരണമെന്ന പ്രമേയം സഭയിൽ ചർച്ച ചെയ്യുമ്പോൾ പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്സീൻ വ്യക്തിപരമായ ദുഃഖത്തിലായിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അവിടെ കുടുങ്ങിയവരിൽ എം.എൽ.എ.യുടെ ഭാര്യയുമുണ്ട്. കിഴക്കൻ ഇറ്റലിയിലെ കാമറിനോ സർവകലാശാലയിൽ ഗവേഷകയാണ് മുഹ്സീന്റെ ഭാര്യ ഷഫഖ് കാസിം. കാമറിനോയിലെ ഒറ്റമുറിയിൽ അവരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. മുറിയിൽ പുറത്തിറങ്ങാനാവാത്തതിനാൽ അവർക്ക് റോമിലെ വിമാനത്താവളത്തിൽ എത്താനാവുന്നില്ല. അവിടെനിന്ന് അഞ്ചു മണിക്കൂർവേണം വിമാനത്താവളത്തിൽ എത്താൻ. മൂന്ന് ബസ് കയറണം. രോഗം പടർന്നുപിടിച്ച പ്രദേശങ്ങളിലൂടെവേണം സഞ്ചരിക്കാൻ. ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കുന്ന കാര്യത്തിൽ സംസ്ഥാനസർക്കാർ നിസ്സഹായവസ്ഥയിലാണ്. മുഹ്സീന്റെ വേദന കണ്ട് താൻ മടുത്തുവെന്ന് പി.സി. ജോർജ് സഭയിൽ പറഞ്ഞു. അവരിപ്പോൾ വീഡിയോ കോളിലൂടെയാണ് സംസാരിക്കുന്നത്. മുഹ്സീൻ മന്ത്രി കെ.കെ. ശൈലജയെ കാര്യം അറിയിച്ചെങ്കിലും സംസ്ഥാന സർക്കാരും നിസ്സഹായവസ്ഥയിലാണ്. അവിടെനിന്ന് രോഗബാധയില്ലെന്ന് സർട്ടിഫിക്കറ്റ് കിട്ടാതെ ഇറ്റലിയിൽ കഴിയുന്നവർക്ക് ഇന്ത്യയിലെത്താനാവില്ല. റോമിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. Content Highlights:wife of Muhammad Muhsin MLA-italy indians-coronavirus
from mathrubhumi.latestnews.rssfeed https://ift.tt/2Qbh7Qp
via
IFTTT
No comments:
Post a Comment