വാഷിങ്ടൺ/ ലണ്ടൺ: കൊറോണ ഭീതിയേതുടർന്ന് ഹസ്തദാനത്തിന് പകരം നമസ്തേ പറഞ്ഞ് ലോകനേതാക്കൾ. ഹസ്തദാനം രോഗപകർച്ചയ്ക്ക് കാരണമായേക്കാമെന്ന വിവരങ്ങളെ തുടർന്നാണ് ഇന്ത്യക്കാരുടെ പരമ്പരാഗത അഭിവാദ്യ രീതിയായ നമസ്തെയ്ക്ക് പ്രചാരം കൈവന്നിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തത് നമസ്തേ രീതിയിലായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ രീതി അത്യാവശ്യമാണെന്ന് ഇരുവരും പിന്നീട് വെളിപ്പെടുത്തി. ഇരുവരും നടത്തിയ കൂടിക്കാഴ്ചക്കിടെ എങ്ങനെയാണ് നിങ്ങൾ പരസ്പരം അഭിവാദ്യം ചെയ്തതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇരുവരും പരസ്പരം കൈകൾ കൂപ്പുന്നതിന്റെ ചിത്രങ്ങൾ പിന്നീട് വൈറലായി. Namaste 🙏🏻 🙏🏻 See we Indians told to do this to world many many years ago. Now just a class on 'how to do namaste properly'. #CoronaVirus pic.twitter.com/P1bToirPin — Parveen Kaswan, IFS (@ParveenKaswan) March 12, 2020 അതേസമയം ബ്രിട്ടണിലെ ചാൾസ് രാജകുമാരൻ അതിഥികളെ കൈകൾ കൂപ്പി സ്വീകരിക്കുന്നതാണ് വലിയ തോതിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ലണ്ടണിലെ പലേഡിയത്തിൽ നടന്ന പ്രിൻസെസ് ട്രസ്റ്റ് അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അതിഥികൾക്ക് മുമ്പിൽ രാജകുമാരൻ കൈകൂപ്പിയത്. ഇതിന്റെ വീഡിയോ പർവീൺ കസ്വാൻ എന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പരിപാടി നടക്കുന്ന വേദിക്കരികിലേക്ക് കാറിൽ വന്നിറങ്ങുന്ന ചാൾസ് രാജകുമാരൻ തന്നെ സ്വീകരിക്കാനെത്തിയ അൾക്ക് ഹസ്തദാനം നൽകാനൊരുങ്ങി. എന്നാൽ പെട്ടെന്ന് ഓർമ വന്നതുപോലെ അദ്ദേഹം കൈകൾ കൂപ്പുന്നതും പിന്നീട് ഓരോ ആളിന്റെയും മുന്നിലെത്തി നമസ്തെ രീതിയിൽ അവരെ അഭിവാദ്യം ചെയ്യാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ. നേരത്തെ കൊറോണ പടരാതിരിക്കാൻ ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ നമസ്തെ ഉപയോഗിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. Content Highlights:Amid growing coronavirus scare; world leaders greeting with Namaste style
from mathrubhumi.latestnews.rssfeed https://ift.tt/2U0minn
via
IFTTT
No comments:
Post a Comment