പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദം, ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; സി.പി.എം പ്രാദേശിക നേതാക്കളുടെ പേരെടുത്തുപറഞ്ഞ് ബാങ്ക് ഡയറക്ടറുടെ ആത്മഹത്യക്കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 12, 2020

പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദം, ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; സി.പി.എം പ്രാദേശിക നേതാക്കളുടെ പേരെടുത്തുപറഞ്ഞ് ബാങ്ക് ഡയറക്ടറുടെ ആത്മഹത്യക്കുറിപ്പ്

കാക്കനാട്: സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളെ പേരെടുത്തുപറഞ്ഞ് കാക്കനാട് സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗവും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായ വി.എ. സിയാദിന്റെ ആത്മഹത്യക്കുറിപ്പ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

വാഴക്കാല പി.ബി.കെ.െമെന റോഡില്‍ വാഴക്കാല വീട്ടില്‍ സിയാദിന്റെ ആത്മഹത്യക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദം മൂലമാണ് സിയാദ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളില്‍ ചിലരും പറഞ്ഞിരുന്നു. സി.ബി.ഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇപ്പോള്‍ പുറത്തുവന്ന ആത്മഹത്യക്കുറിപ്പ് പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കും.

സിയാദ് അംഗമായ തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ആര്‍. ജയചന്ദ്രന്‍, സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി വി.എ. സക്കീര്‍ ഹുെസെന്‍, കുന്നേപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി. നിസാര്‍ എന്നിവരുടെ പേരാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ജയചന്ദ്രനും സക്കീര്‍ ഹുെസെനും തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും നിസാര്‍ നിസാര്‍ വ്യക്തിഹത്യ ചെയ്യുന്നതായും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

അതേസമയം, സിയാദിന്റെ ആത്മഹത്യക്കു പിന്നില്‍ തങ്ങള്‍ക്കോ പാര്‍ട്ടിക്കോ പങ്കില്ലെന്നും പോലീസ് നിജസ്ഥിതി കണ്ടെത്തട്ടേയെന്നും ജയചന്ദ്രനും സക്കീര്‍ ഹുെസെനും പ്രതികരിച്ചു. പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് യാതൊരു ആരോപണവും സിയാദിന്റെ മേല്‍ ഉണ്ടായിട്ടില്ല.

സിയാദിന്റെ ചില സ്വഭാവദൂഷ്യത്തിനെതിരേ പാര്‍ട്ടി ശാസനാരൂപത്തില്‍ കത്ത് നല്‍കിയിരുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നു സിയാദ് മറുപടിയും നല്‍കി. സഹോദരനെപ്പോലെ കരുതിയിരുന്ന സിയാദ് ഇത്തരത്തില്‍ ഒരു കത്തെഴുതിയതായി വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ജയചന്ദ്രന്‍ പറഞ്ഞു. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിക്ഷകള്‍ ഫലം കാണില്ലെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.



from mangalam.com https://ift.tt/3cXiNGM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages