ഓഫീസില്‍ വരേണ്ട, അപേക്ഷ വാട്‌സ് ആപ്പില്‍ മതി; ബദല്‍ സൗകര്യമൊരുക്കി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 12, 2020

ഓഫീസില്‍ വരേണ്ട, അപേക്ഷ വാട്‌സ് ആപ്പില്‍ മതി; ബദല്‍ സൗകര്യമൊരുക്കി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം

തൃശ്ശൂർ : കൊറോണക്കാലത്ത് സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ ബദൽ സംവിധാനമൊരുക്കി തൃശ്ശൂർ ജില്ലാ ഭരണകൂടം. വാട്സ് ആപ്പ് വഴിയും ഇ- മെയിൽ വഴിയും അപേക്ഷകളും പരാതികളും ഉദ്യോഗസ്ഥരിൽ എത്തിക്കാനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി പരസ്പരസമ്പർക്കം പരിമിതപ്പെടുത്താൻ നിർദേശം നൽകുമ്പോൾ പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാനാണ് ബദൽ സൗകര്യമൊരുക്കിയത്. വിവിധ ആവശ്യങ്ങൾക്ക് കളക്ടറെയും റവന്യൂ ഉദ്യോഗസ്ഥരെയും സമീപിക്കേണ്ടിവരുന്നവർക്ക് ഈ സംവിധാനം ഉപയോഗിക്കാം. ആളുകൾതമ്മിലുള്ള സമ്പർക്കം ഒഴിവാക്കുന്നതിനും രോഗവ്യാപനസാധ്യത തടയുന്നതിനുമാണ് വാട്സ് ആപ്പ് സൗകര്യമൊരുക്കുന്നതെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. വീഡിയോകോൾ വഴിയും വിവരങ്ങൾ അറിയിക്കാം. ഇവ നേരിട്ടുള്ള അപേക്ഷയായി കണക്കാക്കി അതിൽ തുടർനടപടി സ്വീകരിക്കും. അതേസമയം, കോടതി നിർദേശപ്രകാരമുള്ള ഹിയറിങ് കേസുകളിൽ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. കളക്ടർ, ഇരിങ്ങാലക്കുട-തൃശ്ശൂർ ആർ.ഡി.ഒ.മാർ, ഏഴ് തഹസിൽദാർമാർ എന്നിവർക്കാണ് ഇപ്രകാരം അപേക്ഷകൾ നൽകാൻ കഴിയുക. നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതിന് കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും എപ്പോഴും സന്നദ്ധരാണെങ്കിലും പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് സാമൂഹികമാധ്യമവേദി ഉപയോഗപ്പെടുത്തുന്നത്. രോഗഭീതി ഒഴിയുന്നതുവരെ ആൾക്കൂട്ടങ്ങളും പരസ്പരമുള്ള ഇടപെടലുകളും കഴിയുന്നത്ര പരിമിതപ്പെടുത്തുന്നതിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കളക്ടർക്ക് അപേക്ഷകൾ അയയ്ക്കേണ്ട വാട്സ് ആപ്പ് നമ്പർ: 9400044644.ഇ- മെയിൽ വിലാസങ്ങൾ:tsrcoll.ker@nic.in (കളക്ടറേറ്റ്), thlrtsr.ker@nic.in (തൃശ്ശൂർ താലൂക്ക്), thlrtpy.ker@nic.in (തലപ്പിള്ളി താലൂക്ക്), thlrmkm.ker@nic.in (മുകുന്ദപുരം താലൂക്ക്), thlrckd.ker@nic.in (ചാവക്കാട് താലൂക്ക്), thlrkdr.ker@nic.in (കൊടുങ്ങല്ലൂർ താലൂക്ക്), thlrckdy.ker@nic.in (ചാലക്കുടി താലൂക്ക്), thlrkkm.ker@nic.in (കുന്നംകുളം താലൂക്ക്), thrissur.rdo@gmail.com (തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസ്), rdoijk.rev@kerala.gov.in (ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസ്). Content Highlights:Application in WhatsApp Thrissur District Administration with alternative facilities


from mathrubhumi.latestnews.rssfeed https://ift.tt/2vUFXgC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages