കൊച്ചി: എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഏഴാം തിയതി രാവിലെ ദുബായിൽ നിന്നുള്ള ഇകെ-503 വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിൽ തന്നെ കുഞ്ഞിന് രോഗലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുടുംബത്തെ മുഴുവൻ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശരീര സ്രവങ്ങളുടെ പരിശോധനയിലാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ മൂന്ന് പേർ ഇറ്റലിയിൽ നിന്നെത്തിയവരായിരുന്നു. മൂന്നു വയസുള്ള കുഞ്ഞും മാതാപിതാക്കളും എത്തിയ വിമാനത്തിലെ യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് നടത്തിവരുന്നുണ്ട്.എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. നമ്പർ 0484 2368802, ടോൾ ഫ്രീ നമ്പർ 1056. പത്തനംതിട്ടയിൽ നേരത്തെ കൺട്രോൾ റൂം തുറന്നിട്ടിണ്ട്.ആശങ്ക വേണ്ടെന്നും മുൻ കരുതലുകൾ എടുത്തിട്ടുണ്ടെന്നും എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. Content Highlights:Corona confirmed to a three-year-old in Kochi
from mathrubhumi.latestnews.rssfeed https://ift.tt/38DYBq1
via
IFTTT
No comments:
Post a Comment