സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ 13 പേര്‍ക്ക് കൂടി രോഗലക്ഷണം: രോഗ ബാധിതരുമായി ഇടപഴകിയ 150 പേരെ തിരിച്ചറിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2020

സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ 13 പേര്‍ക്ക് കൂടി രോഗലക്ഷണം: രോഗ ബാധിതരുമായി ഇടപഴകിയ 150 പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ 13 പേര്‍ക്ക് കുടി രോഗലക്ഷണം. കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയ 13 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. പത്തനംതിട്ടയില്‍ അഞ്ചും കൊല്ലത്ത് അഞ്ചും കോട്ടയത്ത് മൂന്നു പേരുമാണ് ഐസോലേഷനില്‍ കഴിയുന്നത്. അതേസമയം എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഇതിനിടെ വൈറസ് ബാധിതരുമായി ഇടപഴകിയ 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 58 പേര്‍ വളരെ അടുത്ത് ഇടപഴകിയവരാണ്. ഇനിയും കൂടുതല്‍ പേരെ കണ്ടെത്താനുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍സെന്ററുകള്‍ തുറന്നു. രോഗബാധിതരുമായി ഇടപഴകിയവര്‍ തുറന്നു പറയണമെന്നും മന്ത്രി അറിയിച്ചു. ഇവര്‍ താമസിച്ച പ്രദേശത്തെ കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ മാറ്റിവയ്കകണമെന്നും നിര്‍ദേശിച്ചു. പിന്നിലും മുന്നിലുമുള്ള ആളില്‍ നിന്നും ഒരു കൈ അകലം പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോള്‍ സെന്റര്‍ നമ്പറുകള്‍: 0471-2309250, 0471-2309251, 0471-2309252. കോവിഡ് 19 കണ്‍ട്രോള്‍ റൂം നമ്പര്‍: 0481-2581900. ദിശ ഹെല്‍പ്‌ലൈന്‍ നമ്പര്‍: 1056.



from mangalam.com https://ift.tt/38yG3ri
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages