ഐസൊലേഷനില്‍ കിടക്കാന്‍ എന്തിന് ഭയപ്പെടുന്നു; ഷാക്കിറിന് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2020

ഐസൊലേഷനില്‍ കിടക്കാന്‍ എന്തിന് ഭയപ്പെടുന്നു; ഷാക്കിറിന് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

ഷാക്കിറിന്റെ മല്ലു ട്രാവലര്‍ വ്‌ലോഗിനെ അഭിനന്ദിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. രോഗബാധയുണ്ടെന്ന സാഹചര്യത്തില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ ആരോഗ്യ വകുപ്പിനെ കബളിപ്പിച്ച് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഷാക്കിറിന്റെ പ്രവര്‍ത്തി മാത്യകാപരമാണെന്നും അഭിനന്ദനാര്‍ഹമാണെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

അസര്‍ ബൈജാനില്‍ നിന്നും ദുബായ് വഴി കണ്ണൂര്‍ വിമാനത്താവളത്തിലേക്കാണ് ഷാക്കിര്‍ സുബ്ഹാന് എത്തിയത്. വിമാനത്താവളത്തില്‍ വെച്ചു തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ ഷാക്കിര്‍ സന്ദര്‍ശിച്ച രാജ്യങ്ങള്‍ ഏതൊക്കെ എന്ന് ചോദിച്ചറിഞ്ഞു. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നാണ് വന്നതെന്ന് അറിഞ്ഞതിനാല്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് പറഞ്ഞു. യാതൊരു മടിയുമില്ലാതെ ഷാക്കിര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിച്ചു. ആംബുലന്‍സില്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പോകുന്നതും അവിടെ ചെലവഴിച്ച ദിവസങ്ങളും വ്‌ലോഗില്‍ അദ്ദേഹം കാണിക്കുന്നു.



from mangalam.com https://ift.tt/3cHfraX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages