ബി.എസ്.-നാല് വാഹനങ്ങളുടെ വില്പന മാർച്ച് 31-ന് അവസാനിപ്പിക്കുന്നത് കണക്കിലെടുത്ത് ഉണർന്ന് പ്രവർത്തിക്കാൻ മോട്ടോർ വാഹനവകുപ്പ് ജീവനക്കാർക്ക് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. അതുവരെ വില്പനയാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ വേണ്ടിവന്നാൽ അധികസമയം ജോലിചെയ്യണം. ബി.എസ്.-നാല് വാഹനങ്ങളുടെ വില്പന മാർച്ച് 31-ന് അവസാനിക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കണം. ഇതിനായി മാധ്യമങ്ങളിലൂടെ വിവരം അറിയിക്കണം. ബി.എസ്.-നാല് വാഹനങ്ങളുടെ വില്പന മാർച്ച് 31-ന് അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനായി മാർച്ച് 10-നുള്ളിൽ ഓരോ ആർ.ടി. ഓഫീസിന് കീഴിലുള്ള സ്ഥലങ്ങളിലെ വാഹനഡീലർമാരുടെ യോഗം ആർ.ടി.ഒ.മാർ വിളിച്ചുചേർക്കണം. ഷാസിയായും താത്കാലിക രജിസ്ട്രേഷനെടുത്തും വില്പനയായ വാഹനങ്ങളുടെ സ്ഥിരം രജിസ്ട്രേഷൻ 31-നുള്ളിൽ പൂർത്തിയാക്കിയെന്ന് ഓരോ ഓഫീസും ഉറപ്പാക്കണം. ബി.എസ്.-നാല് വാഹനങ്ങളുമായി ബന്ധപ്പെട്ട ഒരു ഫയലും 31-നുശേഷം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ രേഖാമൂലം നിർദേശിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ ബി.എസ്.-ആറ് വാഹനങ്ങളുടെ രജിസ്ട്രേഷൻ മാത്രമേ നടക്കൂ. എന്നാൽ, ബി.എസ്.-നാല് വാഹനങ്ങൾ വിറ്റുതീരുന്നതിനെപ്പറ്റി ആശങ്കയില്ലെന്നാണ് മിക്ക വാഹനനിർമാണക്കമ്പനികളും പറയുന്നത്. വാഹനങ്ങൾ ബി.എസ്.-ആറിലേക്ക് ചേക്കേറുന്നത് മുന്നിൽക്കണ്ട് ഉത്പാദനം അതിലേക്ക് മാറ്റി. സാമ്പത്തികവർഷാന്ത്യത്തിലെ ആദായവില്പന ലക്ഷ്യം നേടുന്നതോടെ ബി.എസ്.-നാല് വാഹനങ്ങളെല്ലാം വിറ്റഴിയുമെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. Content Highlights:Motor Vehicle Department Ready To Make Sure The Registration Of BS-4 Engine Vehicles
from mathrubhumi.latestnews.rssfeed https://ift.tt/3aBxDAX
via
IFTTT
No comments:
Post a Comment