വാഗമണ്ണിലെത്തിയ വിദേശി മുറികിട്ടാതെ സെമിത്തേരിയിൽ തങ്ങിയെന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

വാഗമണ്ണിലെത്തിയ വിദേശി മുറികിട്ടാതെ സെമിത്തേരിയിൽ തങ്ങിയെന്ന് സംശയം

വാഗമണ്ണിലെത്തിയ വിദേശി മുറികിട്ടാതെ സെമിത്തേരിയിൽ തങ്ങിയെന്ന് സംശയം വാഗമൺ: ശനിയാഴ്ച രാത്രി വാഗമണ്ണിലെത്തിയ ഇറ്റലിക്കാരനായ വിനോദസഞ്ചാരി താമസസൗകര്യം കിട്ടാതെ ഉറങ്ങിയത് പള്ളിസെമിത്തേരിയിലെന്ന് സംശയം. പുള്ളിക്കാനത്ത് ഒരു പള്ളിയുടെ സെമിത്തേരിയിൽ ഇയാൾ തങ്ങിയെന്നും ഞായറാഴ്ച രാവിലെ ബസിൽക്കയറി പോയെന്നുമാണ് കരുതുന്നത്. ശനിയാഴ്ച രാത്രി മുറി അന്വേഷിച്ച് ഇയാൾ ലോഡ്ജുകളിലെത്തിയിരുന്നു. ആരും മുറി നൽകിയില്ല. വാഗമണ്ണിലെ റിസോർട്ടുകളും ഹോംസ്റ്റേകളും അടഞ്ഞുകിടക്കുകയാണ്. രാത്രി ഒൻപതുമണിയോടെ ഇദ്ദേഹം ഒരു ഹോട്ടലിൽച്ചെന്ന വിവരം ഉടമ പോലീസിൽ അറിയിച്ചു. തുടർന്ന് ഒരുമണിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഗമൺ ആശ്രമത്തിൽ തങ്ങിയിരുന്ന എട്ടുപേരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധന നടത്തി. ബെൽജിയം സ്വദേശികളായ ഏഴുപേരും ഒരു ഫ്രഞ്ചുകാരനുമാണ് സംഘത്തിലുണ്ടായിരുന്നത്. ബെൽജിയം സ്വദേശികളെ ചെന്നൈയിലേക്ക് അയച്ചു. ഫ്രഞ്ചുകാരൻ നിരീക്ഷണത്തിലാണ്. രാവിലെ ഏഴുമണിയോടെ പുള്ളിക്കാനം റോഡിലുള്ള പള്ളിയുടെ സെമിത്തേരിയിൽനിന്ന് ഇദ്ദേഹം ഇറങ്ങിവരുന്നതാണ് നാട്ടുകാർ കണ്ടത്. എട്ടുമണിക്ക് കോട്ടയത്തേക്ക് പുറപ്പെടുന്ന ബസിൽ കയറിയതായും നാട്ടുകാർപറയുന്നു Content Highlights:foreigner who came to Wagamon stayed in the cemetery


from mathrubhumi.latestnews.rssfeed https://ift.tt/38Tn9vF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages