തിരുവനന്തപുരം: സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി പ്രവർത്തിക്കാനാകില്ലെന്ന് ചർച്ചയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പുരാണത്തിൽ ഇന്ദ്രൻ മാത്രമല്ല, ഹിരണ്യകശിപുവുമുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു. ഹിരണ്യായ നമഃ എന്നു ജപിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹത്തെപ്പോലെയാണ് ചിലർ. ആരോഗ്യമന്ത്രിയെ വിമർശിക്കുന്നവർ കസേര നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന ദേവേന്ദ്രന്മാരാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി കുറ്റപ്പെടുത്തിയിരുന്നു. ''സർക്കാരിന് മംഗളപത്രമെഴുതലല്ല ഞങ്ങളുടെ കർത്തവ്യം. രോഗികളുടെയും രോഗത്തിന്റെയും എല്ലാവിവരങ്ങളും നാട്ടുകാരിലേക്കെത്തിക്കുന്നത് ശരിയല്ലെന്നത് ഐ.എം.എ.യുടെയും നിലപാടാണ്. വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നതിൽ അസഹിഷ്ണുത പുലർത്തിയിട്ട് കാര്യമില്ല. വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ എല്ലാക്കാലത്തും ഉന്നയിക്കുമെന്നും അതാണ് പ്രതിപക്ഷധർമം''- അദ്ദേഹം വ്യക്തമാക്കി. content highlights:ramesh chennithala criticises government
from mathrubhumi.latestnews.rssfeed https://ift.tt/2U9hps2
via
IFTTT
No comments:
Post a Comment