ദേശീയ പൗരത്വപ്പട്ടികയ്ക്കെതിരേ ഡൽഹി നിയമസഭ പ്രമേയം പാസാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2020

ദേശീയ പൗരത്വപ്പട്ടികയ്ക്കെതിരേ ഡൽഹി നിയമസഭ പ്രമേയം പാസാക്കി

ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാപ്പട്ടിക എന്നിവയ്ക്കെതിരേ ഡൽഹി നിയമസഭ പ്രമേയം പാസാക്കി. മന്ത്രി ഗോപാൽ റായിയാണ് വെള്ളിയാഴ്ച ചേർന്ന പ്രത്യേക സമ്മേളനത്തിൽ പ്രമേയമവതരിപ്പിച്ചത്. ഡൽഹിയിൽ ജനസംഖ്യാപ്പട്ടിക നടപ്പാക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് റായി പറഞ്ഞു. നടപ്പാക്കുകയാണെങ്കിൽ 2010-ലെ മാതൃകയിലായിരിക്കണം. പൗരത്വപ്പട്ടികയും ജനസംഖ്യാപ്പട്ടികയും ഒരു ‘പ്രത്യേക വിഭാഗത്തെ’ മാത്രമല്ല ഭൂരിഭാഗം ജനങ്ങളെയും ബാധിക്കും. ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരം കാര്യങ്ങൾ നടന്നിട്ടില്ല. ഓരോ വ്യക്തികളുടെയും പൗരത്വത്തെ ചോദ്യംചെയ്യുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം തെളിയിക്കാനായി തന്റെ പക്കൽ ജനനസർട്ടിഫിക്കറ്റ് ഇല്ലെന്നും അതിന്റെപേരിൽ തടങ്കൽപ്പാളയത്തിലേക്ക് അയക്കുമോയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു. ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാപ്പട്ടിക, ഡൽഹിയിലെ കൊറോണ വൈറസ് ബാധ എന്നിവയെക്കുറിച്ചു ചർച്ചചെയ്യാനാണ് ഒരുദിവസത്തേക്ക്‌ സഭ ചേർന്നത്. വടക്കുകിഴക്കൻ ഡൽഹി കലാപവും ചർച്ചയായി. ഇതുസംബന്ധിച്ച് ആം ആദ്മി പാർട്ടിക്കെതിരേ അപകീർത്തിപ്പരാമർശം നടത്തിയതിന് ബി.ജെ.പി. എം.എൽ.എ.യും മുൻ പ്രതിപക്ഷനേതാവുമായ വിജേന്ദർ ഗുപ്തയ്ക്ക് സസ്പെൻഷൻ ലഭിക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2U3nYMW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages