കണ്ണൂർ: ചരിത്രത്തിലാദ്യമായി മുഴുവൻ തീവണ്ടികളും നിർത്തിയിട്ടപ്പോൾ കേരളത്തിലെ ഡിപ്പോകളിൽ വണ്ടിവെക്കാൻ സ്ഥലമില്ല. ഡിപ്പോകളിൽ പിടിക്കാത്ത തീവണ്ടികൾ അറ്റകുറ്റപ്പണിക്കുശേഷം ഓരോ സ്റ്റേഷനുകളിലേക്കും മാറ്റാനാണ് തീരുമാനം. പിറ്റ്ലൈൻ ഉള്ള ഡിപ്പോകളിൽ വണ്ടി ശുചീകരണമടക്കം ഇപ്പോൾ നടക്കുകയാണ്. പ്രളയംകാരണം കേരളത്തിൽ കുറെ വണ്ടികൾ നിർത്തിയിടേണ്ടി വന്നിരുന്നു. ആളെയിറക്കിയശേഷം ചെറിയസ്റ്റേഷനുകളിലാണ് പലതും നിർത്തിയിട്ടത്. ഗതാഗതം പുനഃസ്ഥാപിക്കുമ്പോൾ അവ അവിടെനിന്ന് ഒറിജിനേറ്റിങ് സ്റ്റേഷനിലേക്ക് കൊണ്ടുവരും. കണ്ണൂർ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള എട്ടുവണ്ടികളാണ് ഇങ്ങനെ മാറ്റിയത്. ഇത്തവണ സ്ഥിതിമാറി. മുഴുവൻ വണ്ടികളും പിടിച്ചിടുന്നത് ആദ്യമായിട്ടായതിനാൽ ഉദ്യോഗസ്ഥർ അങ്കലാപ്പിലാണ്. 10 ദിവസം തുടർച്ചയായി ഓടാതിരിക്കുമ്പോൾ ഇത്രയും വണ്ടികൾ എവിടെ നിർത്തിയിടും എന്നാണ് ആശങ്ക. പാസഞ്ചർ, മെമു സർവീസുകൾക്ക് പുറമേ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന 20 എക്സ്പ്രസ്, മെയിൽ വണ്ടികളാണ് സ്റ്റേഷനുകളിൽ നിർത്തിയിടേണ്ടത്. മറ്റു ഡിവിഷനുകളിൽനിന്ന് ശനിയാഴ്ച പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തിയവയ്ക്കും സ്ഥലംവേണം. ചെന്നൈയിൽനിന്ന് പുറപ്പെടുന്ന 55 വണ്ടികൾ ഇനി ഡിപ്പോകളിലും സ്റ്റേഷനിലും കിടക്കും. പാലക്കാട് 11 വണ്ടികളാണ് പുറപ്പടുന്നവ. മധുര എട്ട്, തൃശിനാപ്പള്ളി എട്ട്, സേലം ആറ്് എന്നിങ്ങനെയാണ് കണക്ക്. കൊങ്കൺ റെയിൽവേയുടെ നാല് എക്സ്പ്രസ് വണ്ടികളും പാസഞ്ചറുകളും മഡ്ഗോവയിൽ നിർത്തിയിട്ടു. മംഗളൂരു സെൻട്രലിലും ജംക്ഷനിലും സെൻട്രൽ റെയിൽവേയുടെ വണ്ടികളടക്കം വെക്കണം. സ്റ്റേഷനുകളിൽ ഇനി നോ എൻട്രി എല്ലാ സ്റ്റേഷനുകളിലും നോ എൻട്രി ബോർഡ് വച്ചുകഴിഞ്ഞു. യാത്രക്കാരും റെയിൽവേ ജീവനക്കാരും ഇനി പ്രവേശിക്കരുതെന്ന ഉത്തരവ് ഡിവിഷനുകളിൽ എത്തി. കമേഴ്സ്യൽ മേലുദ്യോഗസ്ഥർ അടക്കം പുറത്തിറങ്ങാതെ വീട്ടുനിരീക്ഷണത്തിൽ കഴിയണം. അടിയന്തരസാഹചര്യം വന്നാൽ ഉയർന്ന ഉദ്യോഗസഥരെ ബന്ധപ്പെടാനാണ് അറിയിപ്പുള്ളത്. റിസർവേഷൻ, കാറ്ററിങ്, പാഴ്സൽബുക്കിങ് അടക്കം നിർത്തി. സർക്കാർ ജീവനക്കാർ അടക്കമുള്ള യാത്രക്കാരാണ് ഏറ്റവുമധികം ദുരിതത്തിലായത്. പ്രളയസമയത്ത് വണ്ടി ഓട്ടംനിർത്തിയപ്പോൾ പാസഞ്ചർ സ്പെഷ്യലുകൾ ഓടിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അതില്ല. മംഗളൂരു ആശുപത്രികളിൽ ചികിത്സയിൽ ഉള്ളവരും ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചവരും പ്രശ്നത്തിലായി. Content Highlights:Stations with no place to stop trains
from mathrubhumi.latestnews.rssfeed https://ift.tt/3dlSPx4
via
IFTTT
No comments:
Post a Comment