ജര്‍മ്മനി: ജര്‍മനിയിലും രോഗം പിടിപെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് ചികിത്സിച്ച ഡോക്ടറിനു കൊറോണ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് അംഗലാ മെര്‍ക്കല്‍ സ്വയം ക്വാറെന്റിനില്‍ പ്രവേശിച്ചു. വീട്ടില്‍ തന്നെയാണ് ആംഗലാ മെര്‍ക്കല്‍ കഴിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ക്ക്് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ ഡോക്ടര്‍ വീട്ടിലെത്തിയത്. പിന്നീട് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഔദ്യോഗിക കാര്യങ്ങള്‍ വീട്ടില്‍ തന്നെ ഇരുന്ന് നിര്‍വഹിക്കാനാണ് ഇനി തീരുമാനം. ലോകമെങ്ങും ഈ മഹാവ്യാധി പടര്‍ന്നുപിടിക്കുന്നതോടെ ഭരണാധികാരികളുടെ ആശങ്കയും വര്‍ധിക്കുകയാണ്. ഇതുവരെയും രോഗത്തിനെതിരായ വാക്‌സിന്‍ കണ്ടെത്താത്തതാണ് ഏറ്റവും വലിയ ആശങ്ക ഉയര്‍ത്തുന്നത്.
from mangalam.com https://ift.tt/39cozkW
via IFTTT
No comments:
Post a Comment