അമൃതാനന്ദമയി മഠത്തിലെ നിയന്ത്രണങ്ങൾ സർക്കാർ നിർദേശപ്രകാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 12, 2020

അമൃതാനന്ദമയി മഠത്തിലെ നിയന്ത്രണങ്ങൾ സർക്കാർ നിർദേശപ്രകാരം

കരുനാഗപ്പള്ളി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമൃതാനന്ദമയി മഠത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിർദേശപ്രകാരമാണെന്ന് മഠം വ്യക്തമാക്കി. ''കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ആളുകൾ വളരെയധികം ഭയവും ഉത്കണ്ഠയും ആശയക്കുഴപ്പവും അനുഭവിക്കുന്നു. എല്ലാവരും സാഹചര്യത്തിന്റെ തീവ്രത മനസ്സിലാക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധപോലും വിനാശകരമാകും''. അത് മക്കൾക്കെല്ലാവർക്കും മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാതാ അമൃതാനന്ദമയി പറഞ്ഞു. ''മരണം ഉൾപ്പെടെയുള്ള ഒന്നിനെയും അമ്മ ഭയപ്പെടുന്നില്ല. അവസാനശ്വാസം വരെയും മക്കളെ ആശ്ലേഷിക്കുകയും അവർക്ക് സാന്ത്വനവും ആശ്വാസവും നൽകുകയും വേണം എന്നതാണ് ഒരേയൊരു ആഗ്രഹം. ശാരീരികമായ അസൗകര്യംമൂലമോ സാഹചര്യങ്ങളെക്കുറിച്ചുള്ള ഭയംമൂലമോ ഏതെങ്കിലും ദുരന്തമോ പകർച്ചവ്യാധിയോ കാരണമോ കഴിഞ്ഞ 45 വർഷത്തിനിടെ ഒരു പരിപാടിപോലും അമ്മ ഒഴിവാക്കിയിട്ടില്ല. എന്നാൽ, ഈ മഹാമാരിയെക്കുറിച്ച് ലോകം മുഴുവൻ ഭയപ്പെടുമ്പോൾ അധികാരികളുടെ നിർദേശങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്വമുണ്ട്''. നിലവിലെ സാഹചര്യത്തിൽ നമുക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ഈശ്വരകൃപയ്ക്കായി പ്രാർഥിക്കുകയും ചെയ്യാമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. Content Highlights:Corona Virus scare, Amrithanandamayi Ashramam


from mathrubhumi.latestnews.rssfeed https://ift.tt/2xApBtV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages