പത്തനംതിട്ട: കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ തുടക്കത്തിൽ ചികിത്സിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിനെയും മകളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനിയും ചുമയും വന്നതിനെത്തുടർന്നാണിത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇറ്റലിയിൽനിന്ന് 20 ദിവസം മുമ്പ് വന്നവരും ഐസൊലേഷൻ വാർഡിൽ ഇറ്റലിയിൽനിന്ന് 20 ദിവസം മുമ്പ് വന്ന റാന്നിയിലെ ഒരു കുടുംബത്തിലെ യുവതിയെയും രണ്ടേകാൽ വയസ്സുകാരിയായ മകളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇറ്റലിയിലും കൊച്ചി വിമാനത്താവളത്തിലും പരിശോധന തുടങ്ങുന്നതിനു മുമ്പാണ് ഇവർ നാട്ടിലെത്തിയത്. പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നില്ല. മൂക്കൊലിപ്പുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിലാക്കിയത്. നേരത്തേ രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽനിന്നുള്ള കുടുംബവുമായി സമ്പർക്കമില്ലാത്തവരാണ് ഇവർ. Content Highlights:The nurse who treated corona positive patients and her daughter are in the Isolation Ward
from mathrubhumi.latestnews.rssfeed https://ift.tt/39I0aEV
via
IFTTT
No comments:
Post a Comment