ആലപ്പുഴ: ഓർക്കാപ്പുറത്ത്, പരീക്ഷത്തലേന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം: 'കൊറോണയുടെ പശ്ചാത്തലത്തിൽ ഏഴാംക്ളാസുവരെ പരീക്ഷ ഒഴിവാക്കുന്നു. മാർച്ച് 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി'. കേട്ടപാടെ ആഹ്ളാദാതിരേകത്താൽ 'വീട് തിരിച്ചുവെച്ച' കുട്ടികൾക്കുമുമ്പിൽ എന്തുചെയ്യണമെന്നറിയാതെ തരിച്ചിരിക്കുകയാണ് അച്ഛനമ്മമാർ. വേനലവധി വരുമ്പോൾ രക്ഷിതാക്കൾ കണ്ടിരുന്ന ബദൽകുട്ടികൾക്കായി നടത്തുന്ന അവധിക്കാല പരിശീലന ക്ളാസുകളായിരുന്നു. പാട്ടും ഡാൻസും ചിത്രകലയും ഷട്ടിലും ബാൾബാഡ്മിന്റണുമൊക്കെ താത്പര്യമില്ലാത്ത കുട്ടികളും ഇതെല്ലാം പരിശീലിച്ചിരുന്നത് രക്ഷിതാക്കൾക്കുവേണ്ടിയായിരുന്നു. കൊറോണ വന്നപ്പോൾ പരിശീലന ക്ളാസുകൾക്കെല്ലാം വിലക്കായി. വല്ലാത്ത പ്രതിസന്ധി! അണുകുടുംബങ്ങളിലെ സ്ഥിതിയാണ് കഷ്ടം. അച്ഛനമ്മമാരും കുട്ടികളും മാത്രമായി ചുരുങ്ങിയ ഇത്തരം വീടുകളിലെ ഉദ്യോഗസ്ഥരായ രക്ഷിതാക്കൾ കുട്ടികളെ ആരെ ഏല്പിച്ച് ജോലിക്ക് പോകുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്. “രണ്ടുമക്കളെ അമ്മയ്ക്കൊപ്പം പറഞ്ഞുവിട്ടു. ഒന്നരവയസ്സുള്ള കുട്ടി മാത്രമാണ് കൂടെയുള്ളത്. കുട്ടികളുടെ സുരക്ഷയല്ലേ പ്രധാനം. ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കളല്ലാതെ മറ്റൊരു ആശ്രയവുമില്ല.”-വയനാട് കളക്ടറും മൂന്ന് മക്കളുടെ അമ്മയുമായ അദീല അബ്ദുള്ള പറയുന്നു. അധ്യാപകരുടെ അവസ്ഥ ഇതിലുംകഷ്ടം. “ഞങ്ങൾക്ക് അവധിയില്ലാത്തതിനാൽ അഞ്ചാംക്ലാസിലും യു.കെ.ജി.യിലും പഠിക്കുന്ന മക്കളെ വീട്ടിൽ തനിയെനിർത്താൻ കഴിയില്ല. ആദ്യദിവസങ്ങളിൽ സ്കൂളിലേക്ക് കൂടെകൂട്ടി. കുട്ടികളുമായുള്ള യാത്ര ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ മക്കളെ ദിവസവും രാവിലെ മൂന്നുകിലോമീറ്റർ അപ്പുറത്ത് അച്ഛന്റെയും അമ്മയുടെയും വീട്ടിലാക്കും. വൈകീട്ട് തിരികെ കൂട്ടിക്കൊണ്ടുവരും''- അധ്യാപികയായ ദീപ ഗോപിനാഥ് പറഞ്ഞു. അവധിക്കാലയാത്രകളും പാടില്ലെന്നുവന്നതോടെ കുട്ടികൾ അക്ഷരാർഥത്തിൽ വീട്ടുതടങ്കലിലാണ്. കുട്ടികളെ വീട്ടിൽതന്നെ അടക്കിയിരുത്താനുള്ള പോംവഴിയാണ് ഇപ്പോൾ കേരളത്തിലെ അച്ഛനമ്മാരുടെ പ്രധാന ചിന്താവിഷയം. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം വീട്ടിനുള്ളിലിരുന്ന് കളിക്കാനും പഠിക്കാനുമുള്ള മാർഗങ്ങൾ കണ്ടെത്തണമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. മാനസികവളർച്ചയ്ക്കും സർഗശക്തി വളർത്തുന്നതിനും ഏകാഗ്രത വർധിപ്പിക്കുന്നതിനും അനുയോജ്യമായ കളികൾക്കും കളിപ്പാട്ടങ്ങൾക്കും പ്രാധാന്യം നൽകുക. സുഡോക്കു, പസിൽ ഗെയിംസ് തുടങ്ങിയവ പരിശീലിപ്പിക്കാം. പുസ്തകങ്ങൾ വാങ്ങിനൽകാം. ടി.വി., മൊബൈൽഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ പാടെ ഒഴിവാക്കണം. കോളേജ് വിദ്യാർഥികളും വീട്ടിലിരിക്കുകയാണെങ്കിലും അവരെ ചില സർവകലാശാലകൾ വിട്ടിട്ടില്ല. ഗൂഗിൾ ക്ലാസ് റൂം, കാൻവാസ്, ഇ-മെയിൽ മറ്റ് ഓൺലൈൻ സങ്കേതങ്ങൾ ഉയോഗിച്ച് ക്ലാസ് തുടരുമെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചിട്ടുണ്ട്. ചില എൻട്രൻസ് കോച്ചിങ് െസന്ററുകളും ഈ വഴി പിന്തുടരുന്നുണ്ട്. സുരക്ഷ പ്രധാനം മൂന്നോ നാലോ ആഴ്ചകൾ കുട്ടികൾക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെടും. സാമൂഹികപ്രശ്നമായിനാൽ വീടിനുള്ളിലിരിക്കുന്നതാണ് ഏറെ സുരക്ഷിതം. അതിന്റെ പ്രത്യാഘാതം നേരിടുന്നതും അതാത് കുടുംബങ്ങൾതന്നെയാകും.-ഡോ. ഒ. ജോസ്, മെഡിക്കൽകോളേജ്, ആലപ്പുഴ 'പരീക്ഷ'ണങ്ങൾ ആവാം പരീക്ഷയില്ലെന്നുകരുതി കുട്ടികളെ മടിയന്മാരാക്കാതെ മാതാപിതാക്കൾക്കുതന്നെ ചെറിയതോതിൽ പഠിപ്പിക്കാം. ചിത്രരചന, തുന്നൽ, സർഗശക്തി വർധിപ്പിക്കുന്ന കളികൾ, ചിന്താശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുൻതൂക്കം നൽകണം. കലാപരമായ കഴിവുകൾ പരിമിതികൾക്കുള്ളിൽനിന്ന് സാധ്യമാക്കാം-അഞ്ജു ലക്ഷ്മി, കൗൺസലിങ് സൈക്കോളജിസ്റ്റ് content highlights: corona, school closed
from mathrubhumi.latestnews.rssfeed https://ift.tt/3cWt3zl
via
IFTTT
No comments:
Post a Comment