കരുണ സംഗീത നിശ ക്രമക്കേടില്ലെന്ന്‌ അന്വേഷണ സംഘം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 12, 2020

കരുണ സംഗീത നിശ ക്രമക്കേടില്ലെന്ന്‌ അന്വേഷണ സംഘം

കൊച്ചി: കരുണ സംഗീത നിശയുമായി ബന്ധപ്പെട്ടു സാമ്പത്തിക തട്ടിപ്പും ക്രമക്കേടും നടന്നിട്ടില്ലെന്ന്‌ അഅന്വേഷണ സംഘം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു പണം നല്‍കാന്‍ കടവന്ത്ര രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പിരിച്ച പണം പൂര്‍ണമായി ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നല്‍കിയല്ലെന്നായിരുന്നു ആരോപണം. എന്നാല്‍ ജില്ലാക്രൈംബ്രാഞ്ചിന്റെ അനേ്വഷണത്തില്‍ ഇതിനു തെളിവുകള്‍ കണ്ടെത്താനായില്ല. സംവിധായകന്‍ ആഷിഖ്‌ അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍, സംഗീത സംവിധായകന്‍ ബിജിപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന കൊച്ചി മ്യൂസിക്‌ ഫൗണ്ടേഷന്‍ 2019 നവംബര്‍ ഒന്നിനാണ്‌ കരുണ എന്ന പേരില്‍ സംഗീതനിശ നടത്തിയത്‌. പിരിഞ്ഞു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നല്‍കുമെന്നു മ്യൂസിക്‌ ഫൗണ്ടേഷന്‍ വ്യക്‌തമാക്കിയതിനാല്‍ പരിപാടി നടത്താന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം സൗജന്യമായിട്ടാണ്‌ നല്‍കിയത്‌. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും തുക ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കിയില്ലെന്നു ആരോപണവുമായി യുവമോര്‍ച്ച നേതാവ്‌ സന്ദീപ്‌ വാര്യരാണ്‌ ആരോപണമുന്നയിച്ചത്‌. ഹൈബി ഈഡന്‍ എം.പി. ഉള്‍പ്പെടെയുള്ളവരും പിന്നീടു രംഗത്തെത്തി.
ഇതേത്തുടര്‍ന്നു മ്യൂസിക്‌ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്ന്‌ ആറു ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നല്‍കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍, ഇതിലുമിരട്ടി തുക സ്‌പോണ്‍സര്‍ ഇനത്തിലും ടിക്കറ്റ്‌ വില്‍പ്പനയിലും പിരിഞ്ഞു കിട്ടിയിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന്‌ അനേ്വഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു.



from mangalam.com https://ift.tt/33bZDsu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages