118 രാജ്യങ്ങളില്‍ രോഗബാധിതര്‍ 1,25,000 മരണം 4600; കനേഡിയന്‍ പ്രധാനമന്ത്രി നിരീക്ഷണത്തില്‍: ആഴ്‌സണല്‍ പരിശീലകനെ ഐസൊലേഷനിലേക്ക് മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 12, 2020

118 രാജ്യങ്ങളില്‍ രോഗബാധിതര്‍ 1,25,000 മരണം 4600; കനേഡിയന്‍ പ്രധാനമന്ത്രി നിരീക്ഷണത്തില്‍: ആഴ്‌സണല്‍ പരിശീലകനെ ഐസൊലേഷനിലേക്ക് മാറ്റി

ടൊറന്റോ : അന്താരാഷ്ട്ര തലത്തില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് 19 വൈറസ് ബാധ സംശയിക്കപ്പെടുന്നവരില്‍ കാനഡ പ്രധാനമന്ത്രിയും ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ വമ്പന്മാരായ ആഴ്‌സണലിന്റെ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയും. ഇരുവരും സ്വയം ഐസൊലേഷനിലേക്ക് മാറി. ലോകത്താകെമാനം പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആക്രമണത്തില്‍ 118 രാജ്യങ്ങളില്‍ 1,25,000 പേര്‍ക്ക് രോഗം പിടിപെട്ടു. മരണസംഖ്യ 4600 ആയി ഉയര്‍ന്നിരിക്കുകയാണ്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് നിരീക്ഷണത്തിലാണ്. ഭാര്യ സോഫി ഗ്രിഗറിയുടെ രക്ത പരിശോധനാഫലം വരാനിരിക്കുകയാണ്. കൊറോണ സംശയം ഉയര്‍ന്നതോടെ ഇരുവരും സ്വയം ഐസൊലേഷനിലേക്ക് പോയിരിക്കുകയാണ്. രണ്ടുപേര്‍ക്കും കൊറോണയെന്ന് സംശയിക്കുന്ന രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് കണ്ടതോടെയാണ് ഇരുവരും തീരുമാനം എടുത്തത്. ഇതേ തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വ്വഹണം ട്രൂഡേ വീട്ടിലിരുന്ന് നിര്‍വ്വഹിക്കും. വിട്ടിലിരുന്ന് ഫോണ്‍കോളുകള്‍, വിര്‍ച്ച്വല്‍ മീറ്റിംഗുകള്‍ എന്നിവ വഴി ജോലി ചെയ്യും.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന പരിപാടികള്‍ അദ്ദേഹം ഒഴിവാക്കുകയും ചെയ്തു. കാനഡയില്‍ ഇതുവരെ ആറ് പ്രവിശ്യകളില്‍ 100 കേസുകളും ഒരു മരണവും കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തേ യുകെ ആരോഗ്യമന്ത്രി നദീന്‍ ഡോറിസിന് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സ്‌പെയിന്റെ ഉപ പ്രധാനമന്ത്രി പാബ്‌ളോ ഇഗ്‌ളേഷ്യാസും ഭാര്യയും തുല്യതാ മന്ത്രി ഇറേന്‍ മൊന്റേരിയോ, ഇറാന്‍ വൈസ്പ്രസിഡന്റ് ഇഷാഖ് ജാന്‍ഗിരി, മന്ത്രിമാരായ അലി അസ്ഗര്‍ മൗനാസേന്‍, റെസ റെഹ്മാനി എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രമുഖ ഫുട്‌ബോള്‍ ലീഗായ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരായ ആഴ്‌സണലിന്റെ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയ്ക്കും കോവിഡ് ബാധിച്ചു. ഇതേ തുടര്‍ന്ന് ശനിയാഴ്ച ബ്രൈറ്റനില്‍ നടക്കേണ്ടിയിരുന്ന ആഴ്‌സണലിന്റെ മത്സരം മാറ്റി. ആഴ്‌സണലിലെ ലണ്ടനിലെ പരിശീലന കേന്ദ്രവും അടച്ചിരിക്കുകയാണ്. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും നടക്കേണ്ടിയിരുന്ന മത്സരങ്ങളും മാറ്റിയിട്ടുണ്ട്. ഫുട്‌ബോള്‍ ലോകത്ത് വൈറസ് ബാധയേറ്റതായി സംശയിക്കപ്പെടുന്നവരില്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയും റയല്‍ പരിശീലകന്‍ സിദാനും ഉണ്ട്. ക്രിസ്ത്യാനോയുടെ സഹതാരം യുവന്റസിന്റെ ദാനിയേല്‍ റുഗാനിക്ക് നേരത്തേ വൈറസ് സ്ഥിരീകരിച്ചിരുന്നു.



from mangalam.com https://ift.tt/2W7SoAj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages