അടച്ചിടൽ: കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 24, 2020

അടച്ചിടൽ: കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡൽഹി: കൊറോണ വ്യാപിക്കുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രധാനമാർഗനിർദേശങ്ങൾ: *ആരാധനാലയങ്ങളെല്ലാം അടച്ചിടണം. മതപരമായ സമ്മേളനങ്ങളൊന്നും അനുവദിക്കില്ല. * ജനജീവിതത്തെ ബാധിക്കാത്ത കേന്ദ്രസർക്കാരിന്റെ എല്ലാ ഓഫീസുകളും അടച്ചിടും. (പ്രതിരോധം, പോലീസ് സേന, ഇന്ധനവിതരണം, ദുരന്തനിവാരണം, ഊർജം, തപാൽ-വിവര വിതരണം, മുന്നറിയിപ്പ് ഏജൻസികൾ എന്നിവയ്ക്ക് ഇതു ബാധകമല്ല) * സംസ്ഥാന-കേന്ദ്ര സർക്കാർ ഓഫീസുകൾ അടച്ചിടണം. (പോലീസ്, ഹോംഗാർഡ്, പ്രാദേശിക സേന-അഗ്നിശമന സേന, ജയിൽ, ദുരന്തനിവാരണ സേന, ജില്ലാഭരണകൂടം, ട്രഷറി, ശുചീകരണം, വൈദ്യുതി, വെള്ളം എന്നിവയ്ക്ക് ബാധകമല്ല. നഗരസഭകളിൽ ശുചീകരണം, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ടവർ മാത്രംമതി) * ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും പ്രവർത്തിക്കാനും സഞ്ചരിക്കാനും അധികാരം. സർക്കാർ- സ്വകാര്യ മേഖലകളിലെ ആശുപത്രികൾക്കും ഡിസ്പെൻസറികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഉപകരണ വിതരണക്കാർക്കും ലബോറട്ടറികൾക്കും നഴ്സിങ് ഹോമുകൾക്കും ആംബുലൻസിനും നിരോധനം ബാധകമല്ല. *എല്ലാ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം (റേഷൻ കടകൾ, പച്ചക്കറി വിൽപ്പനക്കാർ, പാൽ-പാലുത്പന്ന വിതരണക്കാർ, ഇറച്ചി-മീൻ വിൽപ്പനക്കാർ എന്നിവർക്കിതു ബാധകമല്ല. എങ്കിലും ജനസഞ്ചാരം നിയന്ത്രിക്കാൻ ജില്ലാ അധികാരികൾ വീടുകളിൽ സാധനം എത്തിക്കുന്ന കാര്യത്തിൽ താത്പര്യമെടുക്കണം). *ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എ.ടി.എം. എന്നിവയ്ക്ക് അടച്ചിടൽ ബാധകമല്ല. * അച്ചടി- ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാം. *ഇന്റർനെറ്റ്, ബ്രോഡ്കാസ്റ്റിങ്, കേബിൾ ടി.വി., ഐ.ടി. മേഖലകൾ കഴിയുന്നതും വീട്ടിൽനിന്ന് പ്രവർത്തിക്കുന്ന (വർക്ക് അറ്റ് ഹോം) രീതിയിലാക്കണം. * മതസ്ഥാപനങ്ങളെല്ലാം അടച്ചിടണം. മതപരമായ സമ്മേളനങ്ങളൊന്നും അനുവദിക്കില്ല * പെട്രോളിയം ഉത്പന്നങ്ങൾ, പാചക വാതകം, സംഭരണ ശാലകൾ, ഊർജ വിഭവം, മൂലധന-കട വിപണികൾ, ശീതീകരണ കേന്ദ്രങ്ങൾ, സ്വകാര്യ സുരക്ഷാ ഏജൻസികൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല. *അവശ്യസാധന നിർമാതാക്കളൊഴികെയുള്ള വ്യവസായ സ്ഥാപനങ്ങളെല്ലാം അടച്ചിടണം. തുടർപ്രവർത്തനം ആവശ്യമുള്ള ഉത്പാദനകേന്ദ്രങ്ങൾ സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങണം. * അഗ്നിരക്ഷാസേന, ക്രമസമാധാനം, ആംബുലൻസ് സേവനം ഒഴികെയുള്ള എല്ലാ വാഹനങ്ങളും നിരത്തിൽ പ്രവേശിക്കരുത്. * സേവനമേഖല അടച്ചിടണം. അടച്ചിടൽ കാരണം കുടുങ്ങിപ്പോയ വിനോദസഞ്ചാരികളുള്ള ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ, മോട്ടലുകൾ എന്നിവയ്ക്കും ക്വാറന്റൈൻ കേന്ദ്രങ്ങൾക്കും അടിയന്തര വൈദ്യശാസ്ത്രം ആവശ്യമുള്ള സന്ദർഭത്തിലും ബാധകമല്ല. * എല്ലാ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളും അടച്ചിടണം. *എല്ലാവിധ പൊതുപരിപാടികൾക്കും നിരോധനം. * രാഷ്ട്രീയ, കായിക, വിനോദ, അക്കാദമി, സാംസ്കാരിക, ചടങ്ങുകൾക്കും കൂടിച്ചേരലുകൾക്കും വിലക്ക്. *മരണാനന്തര ചടങ്ങുകൾക്ക് 25-ലധികം ആളുകൾ കൂടാൻ പാടില്ല. *ഫെബ്രുവരി 15-നുശേഷം ഇന്ത്യയിലേക്ക് വന്നവരും ആരോഗ്യവകുപ്പ് കർശനമായി വീട്ടിലോ മറ്റിടങ്ങളിലോ നിരീക്ഷണത്തിലാക്കിയവരും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്ന കാലത്തോളം നിർബന്ധമായും നിരീക്ഷണത്തിൽത്തന്നെ കഴിയണം. അല്ലെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പുപ്രകാരം ശിക്ഷ. *മേൽനിർദേശങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ഇളവ് നൽകുമ്പോൾ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന തരത്തിലുള്ള മുൻകരുതലുകൾ തൊഴിലുടമയും സംഘടനകളും കൈക്കൊള്ളണം. *ഈ ഉത്തരവുകൾ നടപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കും. അവരുടെ പരിധിക്കുള്ളിൽ ഉത്തരവ് നടപ്പാക്കാനുള്ള ചുമതല എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാർക്കാണ്. അവരുടെ കീഴിലായിരിക്കും സർക്കാരിന്റെ മറ്റെല്ലാ വകുപ്പുകളും പ്രവർത്തിക്കുക. അത്യാവശ്യമായി വരുന്ന യാത്രകൾക്ക് പാസുകൾ അനുവദിക്കും. *ഈ നിബന്ധനകൾ ആളുകളുടെ സഞ്ചാരത്തിനുവേണ്ടി മാത്രമുള്ളതാണ്. അവശ്യസാധനങ്ങളുടെ കടത്തിനുവേണ്ടിയുള്ളതല്ല. *തൊഴിലാളികളെ സംഘടിപ്പിച്ച്, സാമഗ്രികൾ എത്തിച്ച് ആശുപത്രികളിൽ അടിസ്ഥാനസംവിധാനങ്ങൾ കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സഹായം നൽകും. *ഈ ഉത്തരവുകൾ ലംഘിക്കുന്നവർ 2005-ലെ ദുരന്തനിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകളനുസരിച്ച് ശിക്ഷാർഹരായിരിക്കും. പുറമേ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പനുസരിച്ചുള്ള ശിക്ഷയും ലഭിക്കും. Content Highlights: Exemption for food supply, hospital cases etc


from mathrubhumi.latestnews.rssfeed https://ift.tt/2QI77OU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages