കൊല്ലം: സെപ്റ്റംബറിലാണ് വുഹാനിൽ പഠനത്തിനെത്തിയത്. ചൈനക്കാർക്ക് ഏറ്റവും പ്രാധാന്യമുള്ളതാണ് പുതുവത്സരാഘോഷങ്ങൾ. അതിനിടയിലായിരുന്നു കൊറോണ. കടകളും സ്ഥാപനങ്ങളും ഭക്ഷണശാലകളും എല്ലാം അടച്ചു. ജീവിതമാർഗം അടഞ്ഞെങ്കിലും എല്ലാവരും പ്രതിരോധ നടപടികളോട് സഹകരിച്ചു. അപ്പാർട്ട്മെന്റിലെ ഏകാന്തവാസത്തിനിടയിലും സാമൂഹികമാധ്യമങ്ങളിലൂടെ ശുഭകരമായ വാർത്തകൾ പങ്കിടാനും പരസ്പരം ആശ്വസിപ്പിക്കാനുമായിരുന്നു ഭൂരിഭാഗംപേരും ശ്രമിച്ചത്. ആംബുലൻസുകൾ പോകുന്ന ശബ്ദംമാത്രം കേട്ട്, ഒറ്റപ്പെട്ട് കഴിയേണ്ടിവന്നു ഏറെ ദിവസം. ഒരാഴ്ചത്തെ ഭക്ഷണത്തിനുള്ള വകമാത്രം കരുതിയിരുന്നു. കടകളെല്ലാം പൂട്ടിയിടുന്ന സാഹചര്യം എത്തിയപ്പോൾ പാകിസ്താൻകാരായ കച്ചവടക്കാർ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നൽകി. ഭക്ഷണസാധനങ്ങളുള്ള സൂപ്പർ മാർക്കറ്റുകളെപ്പറ്റി അറിയിപ്പ് കിട്ടിയതും സഹായകരമായി. മാധ്യമങ്ങളൊന്നും മരിച്ചവരുടെ കണക്ക് ഭയപ്പെടുത്തുംവിധം അവതരിപ്പിച്ചില്ല. ചൈനീസ് റേഡിയോവഴി ബോധവത്കരണസന്ദേശങ്ങൾ നിരന്തരം വന്നു. നിർദേശങ്ങൾ പാലിക്കുന്നതിൽനിന്ന് വുഹാൻ ജനത പിന്തിരിഞ്ഞില്ല. ദുരന്തഭൂമി പോലെയായ വുഹാൻ ഇപ്പോഴും പതിവുജീവിതത്തിലേക്ക് എത്തിയിട്ടില്ല. ശുചീകരണം, അണുനശീകരണം എന്നിവ മുടങ്ങാതെ നടക്കുന്നു. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് സഹായധനം നൽകാൻ സർക്കാർ തയ്യാറായിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി വുഹാനിലെ ജീവിതമാറ്റങ്ങൾ തിരിച്ചറിയുകയും നിശ്ശബ്ദമാക്കപ്പെട്ട, പൂട്ടിയിടപ്പെട്ട നഗരത്തിൽ കഴിഞ്ഞതുമാണ്. എന്നാൽ അതിലേറെ ഭയപ്പെടുത്തുന്നത് കൊറോണ പ്രതിരോധ നടപടികളോട് ഒരു വിഭാഗം കേരളീയരുടെ നിസ്സംഗതയാണ്. നമുക്ക് വിദ്യാഭ്യാസമുണ്ട്, ശാസ്ത്രത്തെപ്പറ്റി നന്നായി അറിയാം, എന്നിട്ടും വിലക്കുകൾ ലംഘിച്ച് മലയാളികൾ ഒത്തുകൂടുന്നു. അധികൃതരുടെ വിലക്കുകൾ അവഗണിക്കുന്നു. ഈ നിലയിൽ മുന്നോട്ടുപോയാൽ വലിയ വില കൊടുക്കേണ്ടിവരും. കൊറോണ ആദ്യമായി റിപ്പോർട്ടുചെയ്ത വുഹാനിലെ ചൈനീസ് അക്കാദമി ഓഫ് സയൻസിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് ചെയ്യുന്ന പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനില പി.അജയൻ വ്യക്തമാക്കുന്നു. Content Highlight: Coronavirus: Malayalee student sharing her experiences in Wuhan
from mathrubhumi.latestnews.rssfeed https://ift.tt/2xZOAH8
via
IFTTT
No comments:
Post a Comment