കണ്ണൂർ: കൊറോണയുടെ സാമൂഹികവ്യാപനം തടയുന്നതിന്റെ ഭാഗമായി നിത്യോപയോഗസാധനങ്ങളും ഭക്ഷണവും വീടുകളിലോ സ്ഥാപനങ്ങളിലോ നേരിട്ടെത്തിക്കാൻ പദ്ധതിയുമായി കുടുംബശ്രീ. ഹോംശ്രീ ഹോം ഡെലിവറി എന്ന പദ്ധതി ബുധനാഴ്ച മുതൽ വാർഡ് തലത്തിൽ നടപ്പിലാക്കാൻ ചൊവ്വാഴ്ച ചേർന്ന കൊറോണ അവലോകനയോഗം തീരുമാനിച്ചു. അവശ്യസാധനങ്ങൾ വാങ്ങാൻ ആളുകൾ കടകളിലേക്ക് പോകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.തദ്ദേശസ്ഥാപന പ്രതിനിധികളുമായോ കുടുംബശ്രീയുടെ വാർഡ്തല എ.ഡി.എസ്സുമാരുമായോ ബന്ധപ്പെട്ട് ഓർഡർ നൽകിയാൽ സാധനങ്ങൾ പടിവാതിൽക്കലെത്തും. ഇതിന് തദ്ദേശസ്ഥാപനതലത്തിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വഴിയാണ് ഹോം ഡെലിവറി സാധ്യമാക്കുക. കുടുംബശ്രീയുടെ ഹോട്ടലുകൾ, കാന്റീനുകൾ എന്നിവിടങ്ങളിൽ ഭക്ഷണം പാചകം ചെയ്ത് ആവശ്യക്കാർക്ക് വീടുകളിലും ഓഫീസുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിലും എത്തിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2WIDYXM
via
IFTTT
No comments:
Post a Comment